26 April 2024 Friday

ശോഭയെ ചാത്തന്നൂരിലും സന്ദീപ് വാര്യരെ തൃത്താലയിലേക്കും പരിഗണിക്കുന്നു നേമത്തേക്ക് സുരേഷ് ഗോപിയെന്നും സൂചന

ckmnews

ശോഭയെ ചാത്തന്നൂരിലും സന്ദീപ് വാര്യരെ തൃത്താലയിലേക്കും പരിഗണിക്കുന്നു


നേമത്തേക്ക് സുരേഷ് ഗോപിയെന്നും സൂചന


തിരുവനന്തപുരം:സിറ്റിങ് മണ്ഡലമായ നേമത്ത് ശക്തനായ സ്ഥാനാര്‍ഥിയെ നിര്‍ത്താന്‍ കോണ്‍ഗ്രസ് ആലോചിക്കുന്ന സാഹചര്യത്തില്‍ ബിജെപി സ്ഥാനാര്‍ഥി പട്ടികയിലും അവസാന നിമിഷം ചില മാറ്റത്തിന് സാധ്യത.കുമ്മനം രാജശേഖരനെ നിര്‍ദേശിച്ചിരുന്ന നേമത്ത് സുരേഷ് ഗോപി കൂടി ഇപ്പോള്‍ ബിജെപിയുടെ പരിഗണനാ പട്ടികയില്‍ ഇടംപിടിച്ചിട്ടുണ്ട്. നേമത്തെ കൂടാതെ തിരുവനന്തപുരം, വട്ടിയൂര്‍ക്കാവ്, തൃശൂര്‍ എന്നിവിടങ്ങളിലേക്കും സുരേഷ് ഗോപിയെ പരിഗണിക്കുന്നുണ്ട്.പ്രതീക്ഷ വെച്ച് പുലര്‍ത്തുന്ന മണ്ഡലങ്ങളില്‍ കരുത്തരായ സ്ഥാനാര്‍ഥികള്‍ വേണമെന്നാണ് ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ നിര്‍ദേശം. ദേശീയ അധ്യക്ഷന്‍ ജെ.പി നഡ്ഡ, ആഭ്യന്തര മന്ത്രി അമിത് ഷാ എന്നിവര്‍ പങ്കെടുത്ത യോഗത്തിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാന നേതൃത്വം പട്ടികയില്‍ ചില മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.ശ്രദ്ധേയമായ മത്സരം നടക്കുന്ന തൃത്താലയിലെ പട്ടികയില്‍ പാര്‍ട്ടി സംസ്ഥാന വാക്താവ് സന്ദീപ് വാര്യരെ ഉള്‍പ്പെടുത്തി. സിപിഎം സംസ്ഥാന സെക്രട്ടറി എം.വിജയരാഘവന്റെ ഭാര്യ ആര്‍ ബിന്ദു മത്സരിക്കുന്ന ഇരിങ്ങാലക്കുടയില്‍ മുന്‍ ഡിജിപി ജേക്കബ് തോമസ്, ചാത്തന്നൂരില്‍ ശോഭാ സുരേന്ദ്രന്‍ എന്നിവരുടെ പേരുകളും പരിഗണിക്കുന്നു. എന്നാല്‍ മത്സരരംഗത്തേക്കില്ലെന്ന നിലപാടെടുത്ത ശോഭ മത്സരിക്കുകയാണെങ്കില്‍ അവര്‍ കഴക്കൂട്ടം തിരഞ്ഞെടുത്തേക്കുംകൊട്ടാരക്കരയില്‍ ചലച്ചിത്ര താരം വിനു മോഹന്റെ പേരും ഉള്‍പ്പെടുത്തി. സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രനെ കോന്നിയിലും മഞ്ചേശ്വരത്തുമാണ് പരിഗണിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയനെതിരെ ധര്‍മടത്ത് മുന്‍ സംസ്ഥാന അധ്യക്ഷന്‍ സി.കെ.പത്മനാഭന്‍ മത്സരിച്ചേക്കും.