27 April 2024 Saturday

കിണര്‍ കുഴിച്ചപ്പോള്‍ വെള്ളം കിട്ടിയില്ല, പകരം ലഭിച്ചത് അപൂര്‍വയിനം പാമ്ബുകള്‍, പ്രത്യേകതകള്‍ ഏറെ

ckmnews

വടക്കാഞ്ചേരി: പുന്നംപറമ്ബ് മച്ചാട് ഗവ.സ്‌കൂളിന് സമീപം താമസിക്കുന്ന തേര്‍മഠം വര്‍ഗ്ഗീസിന്റെ ഉടമസ്ഥതയിലുള്ള ഭൂമിയില്‍ കിണര്‍ കുഴിക്കുന്നതിനിടെ അപൂവ ഇനം പാമ്ബുകളെ കണ്ടെത്തി. കിണര്‍ കുഴിക്കുന്നത് പാതിയായപ്പോള്‍ നടുഭാഗത്ത് കാണപ്പെട്ട മാളത്തിലാണ് പാമ്ബുകളെ കണ്ടെത്തിയത്. ആദ്യം ഒരു പാമ്ബിനെയാണ് കണ്ടത്.

പിന്നീട് ഒരു കൂട്ടം പാമ്ബുകള്‍ കൂട്ടത്തോടെ പുറത്തേക്കു ചാടി. പതിനഞ്ചോളം വരുന്ന പാമ്ബുകളെ തൊഴിലാളികള്‍ ബക്കറ്റിലാക്കി. സാധാരണ പാമ്ബുകളെ പോലെ തലയും വാലുമുള്ള പാമ്ബുകള്‍ വെള്ളത്തില്‍ വസിയ്ക്കുന്നവയാണ്. വാഴാനിയില്‍ നിന്നും വനപാലകരെത്തി പാമ്ബുകളെ കൊണ്ടുപോയി. ഇവയെ പിന്നീട് വാഴാനി അണക്കെട്ടില്‍ നിക്ഷേപിച്ചു. മണ്ണിനടിയില്‍ കാണപ്പെടുന്ന അപൂവ്വ ഇനം മത്സ്യ ഇനത്തില്‍പെട്ട പാമ്ബുകളാണ് ഇവയെന്ന് വനപാലകര്‍ പറഞ്ഞു.