26 April 2024 Friday

​ സ്വർണ്ണ വിലയിൽ വീണ്ടും വർധന ഗ്രാമിന് 60 രൂപയും , പവന് 480 രൂപയുമാണ് ഉയർന്നത്

ckmnews

തിരുവനന്തപുരം: കേരളത്തിലെ സ്വർണ വിലയിൽ ഇന്ന് വർധന രേഖപ്പെടുത്തി. ഇന്ന് ​ഗ്രാമിന് 60 രൂപയാണ് കൂടിയത്. പവന് 480 രൂപയും ഉയർന്നു. ​ഗ്രാമിന് 4,465 രൂപയാണ് ഇന്നത്തെ സ്വർണത്തിന്റെ വിൽപ്പന നിരക്ക്. പവന് 35,720 രൂപയും. 


ഫെബ്രുവരി 08 ന്, ​ഗ്രാമിന് 4,405 രൂപയായിരുന്നു നിരക്ക്. പവന് 35,240 രൂപയും. അന്താരാഷ്‌ട്ര സ്വർണവിലയിൽ വർധന റിപ്പോർട്ട് ചെയ്തു. കമ്മോഡിറ്റി വിപണിയിൽ ട്രോയ് ഔൺസിന് (31.1 ​ഗ്രാം) 1,840 ഡോളറാണ് നിലവിലെ നിരക്ക്.