26 April 2024 Friday

ഇന്ധന വിലയോടൊപ്പം കുതിച്ചു കയറി പാചകവാതകത്തിൻറെ വിലയും; മൂന്ന് മാസത്തിനിടെ മൂന്നാമതും വില കൂട്ടി

ckmnews

ദില്ലി: ദിനം പ്രതി വർധിച്ചു വരുന്ന ഇന്ധനവിലയ്ക്കിടെ ജനങ്ങൾക്ക് ഇരുട്ടടിയായി പാചക വാതക വിലയും വർധിച്ചു. വീടുകളിലേക്ക് വിതരണം ചെയ്യുന്ന സിലിണ്ടറിൻ മേൽ 26 രൂപയുടെ വർധനയാണ് ഇന്നുണ്ടായത്. ഇതോടെ ഒരു സിലിണ്ടർ പാചകവാതകത്തിൻ്റെ വില 726 രൂപയായി. പുതുക്കിയ വില ഇന്നു മുതൽ നിലവിൽ വന്നു. കഴിഞ്ഞ മൂന്ന് മാസത്തിനിടെ മാത്രം 126 രൂപയുടെ വർധനയാണ് പാചകവാതകത്തിനുണ്ടായത്. 2020 ഡിസംബർ 2-ന് 50 രൂപയും രണ്ടാഴ്ച കഴിഞ്ഞ് ഡിസംബർ 15-ന് വീണ്ടും അൻപത് രൂപയും വർധിപ്പിച്ചിരുന്നു. ഇതോടെ 600 രൂപയുണ്ടായിരുന്ന സിലിണ്ടറിൻ്റെ വില 726 ആയി ഉയർന്നു.