26 April 2024 Friday

സ്വര്‍ണക്കടത്ത് കേസില്‍ എം ശിവശങ്കറിന് ജാമ്യം

ckmnews

സ്വര്‍ണക്കടത്ത് കേസില്‍ കസ്റ്റംസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന് ജാമ്യം. കൊച്ചിയിലെ സാമ്ബത്തിക കുറ്റാന്വേഷണ കോടതിയിലാണ് ജാമ്യം അനുവദിച്ചത്. കുറ്റപത്രം നല്‍കാത്തതിനാല്‍ സ്വാഭാവിക ജാമ്യമാണ് കോടതി നല്‍കിയിരിക്കുന്നത്. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് മൂന്ന് കേസുകളാണ് ശിവശങ്കറിന്റെ പേരിലുള്ളത്.

സ്വര്‍ണകള്ളക്കടത്തിനും ഡോളര്‍ കടത്തിനും കസ്റ്റംസ് രണ്ട് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. ഇതില്‍ സ്വര്‍ണകള്ളക്കടത്ത് കേസിലെ 23 ാം പ്രതിയാണ് ശിവശങ്കര്‍. ഈ കേസിലാണ് നിലവില്‍ ശിവശങ്കറിന് ജാമ്യം ലഭിച്ചിരിക്കുന്നത്. ഇനി ഡോളര്‍ കടത്ത് കേസും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് രജിസ്റ്റര്‍ ചെയ്ത കള്ളപ്പണം വെളുപ്പിക്കല്‍ കേസിലും ജാമ്യം ലഭിക്കേണ്ടതുണ്ട്. ഇത് ലഭിച്ചാല്‍ മാത്രമേ ശിവശങ്കറിന് ജയിലില്‍ നിന്ന് പുറത്തിറങ്ങാന്‍ സാധിക്കൂ. അതിനിടെ ഡോളര്‍ക്കടത്ത് കേസില്‍ ശിവശങ്കറിനെ കസ്റ്റഡിയില്‍ വേണമെന്ന് കസ്റ്റംസ് ആവശ്യപ്പെട്ടു. ഇതുപ്രാകരം ഈ മാസം 27ന് ശിവശങ്കറിനെ കോടതിയില്‍ ഹാജരാക്കാന്‍ കോടതി ഉത്തരവ് നല്‍കി.