26 April 2024 Friday

മലപ്പുറം ജില്ലയില്‍ 582 പേര്‍ക്ക് രോഗബാധ

ckmnews



മലപ്പുറം ജില്ലയില്‍ വെള്ളിയാഴ്ച്ച (ജനുവരി 22) 582 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 568 പേര്‍ക്കാണ് വൈറസ്ബാധയുണ്ടായത്. ഉറവിടമറിയാതെ 11 പേരും രോഗബാധിതരായവരില്‍ ഉള്‍പ്പെടുന്നു. രോഗം സ്ഥിരീകരിച്ചവരില്‍ രണ്ട് പേര്‍ വിവിധ വിദേശ രാജ്യങ്ങളിൽ നിന്നും ഒരാൾ ഇതര സംസ്ഥാനത്ത് നിന്നും ജില്ലയില്‍ തിരിച്ചെത്തിയവരാണ്.


602 പേര്‍ വിദഗ്ധ ചികിത്സയ്ക്ക് ശേഷം വെള്ളിയാഴ്ച്ച  കോവിഡ് രോഗമുക്തരായി. ഇവരുള്‍പ്പെടെ 96,488 പേരാണ് ഇതുവരെ ജില്ലയില്‍ രോഗമുക്തി നേടിയത്. ജില്ലയിലിപ്പോള്‍ 20,263 പേരാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. 4,631പേര്‍ വിവിധ ചികിത്സാ കേന്ദ്രങ്ങളിലായി നിരീക്ഷണത്തിലുണ്ട്. കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രങ്ങളായ ആശുപത്രികളില്‍ 305  പേരും വിവിധ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളില്‍ 113 പേരും 124 പേര്‍ കോവിഡ് സെക്കന്‍ഡ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളിലുമാണ്. ശേഷിക്കുന്നവര്‍ വീടുകളിലും മറ്റുമായി നിരീക്ഷണത്തില്‍ കഴിയുകയാണ്. ഇതുവരെ 521 പേരാണ് കോവിഡ് ബാധിതരായി ജില്ലയില്‍ മരിച്ചത്.


ആരോഗ്യ ജാഗ്രത കൈവിടരുത് 


കോവിഡ് 19 വ്യാപന സാധ്യത ശക്തമായി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ വീടുകളില്‍ നിന്ന് പുറത്തിറങ്ങുന്നവരും മറ്റുള്ളവരുമായി സമ്പര്‍ക്കത്തിലേര്‍പ്പെടുന്നവരും ആരോഗ്യ ജാഗ്രത നിര്‍ദേശങ്ങള്‍ പാലിക്കണം. ഏതെങ്കിലും വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങളുണ്ടായാല്‍ അടുത്തുള്ള ആരോഗ്യ കേന്ദ്രം, ജില്ലാതല കണ്‍ട്രോള്‍ സെല്‍, ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവരുമായി ഫോണില്‍ ബന്ധപ്പെടണം. നേരിട്ട് ആശുപത്രികളില്‍ പോകാതെ ജില്ലാതല കണ്‍ട്രോള്‍ സെല്ലില്‍ വിളിച്ച് ലഭിക്കുന്ന നിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിക്കേണ്ടതാണ്.


ജില്ലാതല കണ്‍ട്രോള്‍ സെല്‍ നമ്പറുകള്‍: 0483 2737858, 2737857, 2733251, 2733252, 2733253.


വെള്ളിയാഴ്ച്ച  (ജനുവരി 22) മലപ്പുറം ജില്ലയില്‍ രോഗബാധിതരായവരുടെ പ്രാദേശികാടിസ്ഥാനത്തിലുള്ള എണ്ണം ചുവടെ ചേര്‍ക്കുന്നു,


എ.ആര്‍ നഗര്‍ 02

ആലങ്കോട്  01

അമരമ്പലം  07

ആനക്കയം  05

അങ്ങാടിപ്പുറം  07

അരീക്കോട്  02

ആതവനാട്  02

ചാലിയാര്‍ 12

ചീക്കോട്  12

ചേലേമ്പ്ര  05

ചെറിയമുണ്ടം  02

ചെറുകാവ്  04

ചോക്കാട് 09

ചുങ്കത്തറ  08

എടക്കര  09

എടപ്പറ്റ 02

എടപ്പാള്‍  17

എടരിക്കോട്  02

എടവണ്ണ  05

ഏലംകുളം 01

ഇരിമ്പിളിയം 02

കാലടി  01

കാളികാവ്  01

കല്‍പകഞ്ചേരി  04

കണ്ണമംഗലം 01

കരുളായി  05

കരുവാരക്കുണ്ട്  10

കാവനൂര്‍  03

കീഴാറ്റൂര്‍  04

കീഴുപറമ്പ് 04

കൊണ്ടോട്ടി  10

കൂട്ടിലങ്ങാടി  02

കോട്ടക്കല്‍  05

കുറുവ  03

കുറ്റിപ്പുറം  14

കുഴിമണ്ണ 05

മക്കരപ്പറമ്പ് 04

മലപ്പുറം  22

മമ്പാട്  05

മംഗലം 03

മഞ്ചേരി  10

മങ്കട  18

മാറഞ്ചേരി  04

മേലാറ്റൂര്‍ 01

മൂന്നിയൂര്‍  09

മൂര്‍ക്കനാട്  02

മൂത്തേടം  05

മുതുവല്ലൂര്‍  08

നന്നമ്പ്ര 02

നന്നംമുക്ക് 04

നിലമ്പൂര്‍  17

നിറമരുതൂര്‍ 04

ഒതുക്കുങ്ങല്‍ 02

ഒഴൂര്‍  01

പള്ളിക്കല്‍ 06

പാണ്ടിക്കാട്  11

പരപ്പനങ്ങാടി 04

പറപ്പൂര്‍ 04

പെരിന്തല്‍മണ്ണ  03

പെരുമണ്ണ ക്ലാരി 02

പെരുമ്പടപ്പ് 07

പെരുവെള്ളൂര്‍  05

പൊന്മള 05

പൊന്നാനി  11

പൂക്കോട്ടൂര്‍  01

പോരൂര്‍  07

പോത്തുകല്ല് 02

പുലാമന്തോള്‍  15

പുളിക്കല്‍  06

പുല്‍പ്പറ്റ 07

പുഴക്കാട്ടിരി 02

താനാളൂര്‍  01

താനൂര്‍  01

തലക്കാട് 01

തവനൂര്‍  05

താഴേക്കോട്  04

തേഞ്ഞിപ്പലം 01

തെന്നല 02

തിരുനാവായ 05

തിരുവാലി 02

തൃക്കലങ്ങോട്  01

തൃപ്രങ്ങോട്  07

തുവ്വൂര്‍  01

തിരൂര്‍  06

തിരൂരങ്ങാടി  03

ഊര്‍ങ്ങാട്ടിരി 03

വളാഞ്ചേരി  04

വള്ളിക്കുന്ന്  10

വാഴക്കാട്  21

വാഴയൂര്‍  13

വഴിക്കടവ്  17

വെളിയങ്കോട് 08

വേങ്ങര  13

വെട്ടം 31

വണ്ടൂർ 13