26 April 2024 Friday

ഇന്ധനവിലയില്‍ ഇന്നും വര്‍ദ്ധന; സംസ്ഥാനത്ത് ഡീസല്‍ വില സര്‍വകാല റെക്കോഡില്‍

ckmnews

സംസ്ഥാനത്ത് ഇന്ധന വില ഇന്നും വര്‍ദ്ധിപ്പിച്ചു. ഈ മാസം ഇത് നാലാം തവണയാണ് വില ഉയരുന്നത്. സംസ്ഥാനത്ത് ഡീസല്‍ വില സര്‍വകാല റെക്കോഡില്‍ എത്തി. ഈ മാസം ഒരു രൂപ 36 പൈസയാണ് ഡീസല്‍ വില കൂടിയത്. ഡീസലിന് 27 പൈസയും പെട്രോളിന് 25 പൈസയുമാണ് യഥാക്രമം വര്‍ദ്ധിച്ചത്.

തിരുവനന്തപുരത്ത് പെട്രോളിന് 87.23 രൂപയും ഡീസലിന് 81.26 രൂപയാണ് വില. കൊച്ചിയില്‍ പെട്രോളിന് 85.47 രൂപയും ഡീസലിന് 79.62 രൂപയുമാണ്. കോഴിക്കോട് ഡീസല്‍ 79.82, പെട്രോള്‍ 85.66. കൊച്ചിയില്‍ 2018 ഒക്ടോബറില്‍ 79.82 രൂപ വരെ ഡീസല്‍ വില എത്തിയ ശേഷം 79.62 എന്ന നിലയിലേക്ക് എത്തുന്നത് ആദ്യമാണ്.

അന്താരാഷ്ട്ര വിപണിയില്‍ എണ്ണവില കുറഞ്ഞിരിക്കുന്ന സാഹചര്യത്തിലാണ് വീണ്ടും രാജ്യത്ത് എണ്ണക്കമ്ബനികള്‍ വില കൂട്ടിയിരിക്കുന്നത്. സംസ്ഥാന നികുതി കൂടി കണക്കിലെടുക്കുമ്ബോള്‍, കേരളത്തില്‍ പെട്രോളിനും ഡീസലിനും വില കൂടും.

കഴിഞ്ഞയാഴ്ചയും രാജ്യത്ത് ഇന്ധന വില കൂട്ടിയിരുന്നു. പെട്രോളിന്റെയും ഡീസലിന്റെയും ഇറക്കുമതി ചുങ്കവും ക്രൂഡ് ഓയില്‍ വിലയും അടിസ്ഥാനപ്പെടുത്തിയാണ് ഇന്ധന വില നിര്‍ണയിക്കുന്നത്.