26 April 2024 Friday

സ്പീക്കറുടെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറിക്ക് കസ്റ്റംസ് നോട്ടീസ്; നാളെ ഹാജരാകണം

ckmnews




കൊച്ചി: സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്റെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി അയ്യപ്പന് കസ്റ്റംസിന്റെ നോട്ടീസ്. നാളെ 11 മണിക്ക് കൊച്ചിയിലെ ഓഫീസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാനാണ് അയ്യപ്പനോട് ആവശ്യപ്പെട്ടിരിക്കുന്നത്.


ഡോളര്‍ കടത്ത് കേസുമായി ബന്ധപ്പെട്ട് സ്പീക്കറെ ചോദ്യം ചെയ്യുമെന്ന വാര്‍ത്ത കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു . സ്വര്‍ണക്കടത്ത് കേസിലെ പ്രതികളായ സ്വപ്‌ന സുരേഷിനും സരിത്തിനും തിരുവനന്തപുരത്തെ ഒരു ഫ്‌ളാറ്റില്‍വെച്ച് ഡോളര്‍ അടങ്ങിയ ബാഗ് സ്പീക്കര്‍ വിദേശത്തേക്ക് അയക്കാന്‍ കൈമാറി എന്ന വാര്‍ത്തയാണ് നേരത്തെ  പുറത്തുവിട്ടിരുന്നത്.

ഈ ബാഗ് കോണ്‍സുലേറ്റ് ജനറല്‍ ഓഫീസില്‍ നല്‍കാനായിരുന്നു സ്പീക്കര്‍ നിര്‍ദ്ദേശിച്ചതെന്നും അതനുസരിച്ച് ബാഗ് കോണ്‍സുലേറ്റ് ഓഫീസില്‍ നല്‍കി എന്നുമായിരുന്നു ഇവര്‍ കോടതിയിലും കസ്റ്റംസിലും നല്‍കിയ മൊഴി.


ഇവരുടെ മൊഴിയുടെ ഭാഗമായി കോണ്‍സുലേറ്റിലെ രണ്ട് ഡ്രൈവര്‍മാരെ കസ്റ്റംസ് തിങ്കളാഴ്ച ചോദ്യം ചെയ്തിരുന്നു. ഇവരുടെ ചോദ്യം ചെയ്യല്‍ ഇപ്പോളും പുരോഗമിക്കുകയാണ്. ഇതിനു പിന്നാലെയാണ് നിര്‍ണായക നീക്കവുമായി കസ്റ്റംസ് എത്തിയിരിക്കുന്നത്.