08 May 2024 Wednesday

മാളിനുള്ളില്‍ യുവനടിയെ അപമാനിച്ച സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിനു ലഭിച്ചു

ckmnews

കൊച്ചി: ( 18.12.2020) ഇടപ്പള്ളിയില്‍ മാളിനുള്ളില്‍ യുവനടിയെ രണ്ടു പേര്‍ അപമാനിച്ച സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചതായി പൊലീസ്. പ്രതികളുടെ മുഖം വ്യക്തമാകുന്ന വിഡിയോ ദൃശ്യം ലഭിച്ചതായി പൊലീസ് അറിയിച്ചു. നടി അപമാനിക്കപ്പെട്ട സംഭവത്തെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തു വന്നതോടെ പൊലീസ് സ്ഥലത്തെത്തി നടത്തിയ പരിശോധനയില്‍ രണ്ടുപേര്‍ നടിയെ പിന്തുടരുന്നതിന്റെയും സംസാരിക്കുന്നതിന്റെയും മറ്റും സിസിടിവി ദൃശ്യങ്ങളാണു ലഭിച്ചിരിക്കുന്നത്.