27 April 2024 Saturday

റിക്കാര്‍ഡില്‍ നിന്നു താഴോട്ട്; ഫണ്ടുകള്‍ ലാഭമെടുക്കുന്നു

ckmnews

നല്ല ഉയര്‍ച്ചയോടെ ഇന്നു വ്യാപാരം തുടങ്ങിയ ഓഹരി വിപണി താമസിയാതെ താഴോട്ടു നീങ്ങി. ഉയര്‍ന്ന നിലവാരത്തില്‍ ലാഭമെടുക്കാന്‍ മ്യൂച്വല്‍ ഫണ്ടുകള്‍ ഉത്സാഹിച്ചു.

പ്രമേഹ ഔഷധത്തിനു യുഎസ് എഫ്ഡിഎ അനുമതി ലഭിച്ചത് ഡോ.റെഡ്ഡീസ് ലബോറട്ടറീസിന്‍്റെ വില കൂട്ടി. ഐസിഐസിഐ ബാങ്ക് ഒഴികെയുള്ള മിക്ക ബാങ്ക് ഓഹരികളും താഴോട്ടു പോയി. ധനകാര്യ കമ്ബനികള്‍ക്കും ഇന്നു ക്ഷീണമാണ്. ഐ ടി ഓഹരികള്‍ക്കു നേട്ടമുണ്ടായി.
സ്വര്‍ണ വില ലോകവിപണിയില്‍ ചെറിയ മേഖലയില്‍ നീങ്ങുകയാണ്. കേരളത്തില്‍ പവനു 320 രൂപ കൂടി 37,440 രൂപയായി. നാലു ദിവസം കൊണ്ടു പവന് 800 രൂപ കയറി.
ഡോളറിനു നാലു പൈസ കുറഞ്ഞ് 73.56 രൂപയായി.