08 May 2024 Wednesday

മലപ്പുറം ജില്ലയിൽ നാളെ മുതൽ ഡിസംബർ 22 വരെ നിരോധനാജ്ഞ

ckmnews

മലപ്പുറം ജില്ലയിൽ നാളെ മുതൽ ഡിസംബർ 22 വരെ നിരോധനാജ്ഞ


മലപ്പുറം ജില്ലയിൽ നാളെ മുതൽ ഡിസംബർ 22 വരെ നിരോധനാജ്ഞ പ്രഖ്യാപിച്ചു.തദ്ദേശഭരണ തെരഞ്ഞെടുപ്പിന്റെ ഫലപ്രഖ്യാപനം വരുന്ന സാഹചര്യത്തിലാണ് നിരോധനാജ്ഞ. രാത്രി 08 മണി മുതല്‍ രാവിലെ 08 മണി വരെയാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്.വിവാഹം, മരണം എന്നീ ചടങ്ങുകള്‍ ഒഴികെ പ്രകടനം, ഘോഷയാത്ര, സമ്മേളനങ്ങള്‍, മുതലായവ അനുവദനീയമല്ല. രാത്രി എട്ട് മണിക്ക് ശേഷം ആരാധനാലയങ്ങള്‍ ഒഴികെയുള്ള സ്ഥലങ്ങളിലും സ്ഥാപനങ്ങളിലും മൈക്ക് ഉപയോഗിക്കുവാന്‍ പാടില്ല. തുറന്ന വാഹനങ്ങള്‍ അനുവദനീയമായ ശബ്ദത്തിനേക്കാൾ കൂടുതലുള്ള ഉച്ചഭാഷിണി പകല്‍ സമയത്തും ഉപയോഗിക്കുവാന്‍ പാടില്ല.പകല്‍സമയത്തെ വിജയാഹ്ലാദ പരിപാടികളിലും, സമ്മേളനങ്ങളിലും മറ്റും 100 ല്‍ കൂടുതല്‍ ആളുകള്‍ പങ്കെടുക്കുവാന്‍ പാടില്ല. ഈ പരിപാടികളില്‍ സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുള്ള കോവിഡ് 19 മാനദണ്ഡങ്ങള്‍ പാലിക്കേണ്ടതാണ്. 10 വയസിന് താഴെയുള്ള കുട്ടികളും 65 വയസിന് മുകളിലുള്ള സ്ഥാനാര്‍ത്ഥികള്‍ ഒഴികെയുള്ള വ്യക്തികളും വിജയാഹ്ലാദ പരിപാടികളിലും സമ്മേളനങ്ങളിലും മറ്റും പങ്കെടുക്കുവാന്‍ പാടില്ല.