26 April 2024 Friday

എരമംഗലത്ത് ബൈക്കുകൾ കൂട്ടിയിടിച്ച് മൂന്ന് പേർക്ക്

ckmnews



എരമംഗലം:ബൈക്കുകൾ കൂട്ടിയിടിച്ച് പുതിയിരുത്തി സ്വദേശിയടക്കം മൂന്ന് പേർക്ക് പരിക്കേറ്റു.എരമംഗലം തഴത്തേൽപടിയിലാണ് ബൈക്കുകൾ കൂട്ടിയിടിച്ച് അപകടം ഉണ്ടായത്.പാലപ്പെട്ടി പുതിയിരുത്തി സ്വദേശി ഇരഞ്ഞിക്കൽ ഖമറുദ്ധീൻ മകൻ ഫൈറൂസ്(20),കുന്നംകുളം അയിനിക്കൽ സ്വദേശികളും സഹോദരങ്ങളുമായ കാടാംതോട്ടിൽ ജിതിൻ(27),മിഥുൻ(21)എന്നിവര്‍ക്കാണ് പരിക്കേറ്റത്.എരമംഗലം എമർജൻസി ടീം ആംബുലൻസ് പ്രവർത്തകരും കനിവ് ആംബുലൻസ് പ്രവർത്തകരും ചേര്‍ന്ന് പരിക്കേറ്റവരെ പുത്തൻപള്ളി KMM ആശുപത്രിയിൽ പ്രവേശിപ്പിച്ചു.പിന്നീട് വിദഗ്ധ ചികിത്സക്കായി മിഥുൻ, ജിതിൻ എന്നിവരെ കുന്നംകുളം മലങ്കര ആശുപത്രിയിലും,ഫൈറൂസിനെ ലൈവ് കെയർ ആംബുലൻസിൽ തൃശൂർ ജൂബിലി മിഷൻ ആശുപത്രിയിലും പ്രവേശിപ്പിച്ചു.