26 April 2024 Friday

ഭാര്യയുടെ 70 പവൻ സ്വർണവും 25 ലക്ഷം രൂപയും തട്ടിയെടുത്തു; ഭർത്താവ് അറസ്റ്റിൽ

ckmnews



കുന്നംകുളം ∙ . കേച്ചേരി സ്വദേശിനിയായ യുവതിക്ക് വിവാഹ സമ്മാനമായി വീട്ടുകാർ നൽകിയ 70 പവൻ സ്വർണവും 25 ലക്ഷം രൂപയും തട്ടിയെടുക്കുകയും ശാരീരികമായി ഉപദ്രവിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത കേസിൽ ഭർത്താവ് അറസ്റ്റിൽ . മലയാറ്റൂർ പനഞ്ചിക്കൽ വീട്ടിൽ അബിൽ പോളിനെ (33)യാണ് ജില്ലാ പൊലീസ് മേധാവിയുടെ നിർദേശപ്രകാരം കുന്നംകുളം പൊലീസ് അറസ്റ്റ് ചെയ്തത്.