26 April 2024 Friday

ആസിഡ് ആക്രമണം: യുവതിയും മകളും ഉള്‍പ്പെടെ നാല് പേര്‍ക്ക് പൊള്ളലേറ്റു

ckmnews

കൊല്ലം: ഇരവിപുരത്ത് ഭാര്യക്കും മകള്‍ക്കും അയല്‍വാസികളായ കുട്ടികള്‍ക്കും നേരേ യുവാവിന്റെ ആസിഡ് ആക്രമണം. വാളത്തുങ്കല്‍ സ്വദേശി ജയനാണ് ആക്രമണം നടത്തിയത്. ഭാര്യ രജി, മകള്‍ ആദിത്യ(13) എന്നിവര്‍ക്ക് പൊള്ളലേറ്റു. ഇരുവരെയും തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

ചൊവ്വാഴ്ച്ച രാത്രിയായിരുന്നു സംഭവം. മദ്യലഹരിയിലായിരുന്ന ജയന്‍ ഭാര്യ രജിയുടെ മുഖത്തും പതിമൂന്നു വയസുകാരിയായ മകള്‍ അദിത്യയുടെ കാലിലും ആസിഡ് ഒഴിക്കുകയായിരുന്നു. നിലവിളിച്ചു കൊണ്ട് വീട്ടില്‍ നിന്ന് ഇറങ്ങിയോടിയ ഇരുവരുടെയും പിന്നാലെ ഓടിയ ജയന്‍ അയല്‍വീട്ടില്‍ താമസിച്ചിരുന്ന ബന്ധുക്കളായ രണ്ടു കുട്ടികളുടെ കൈയിലും ആസിഡ് ഒഴിച്ചു.

രജിയുടെ മുഖത്ത് 40 ശതമാനം പൊളളലേറ്റിട്ടുണ്ട്. കുട്ടികളുടെ പരുക്ക് ഗുരുതരമല്ല. ജയന്‍ ഒളിവിലാണ്. ഇയാള്‍ക്കായി ഇരവിപുരം പൊലീസ് അന്വേഷണം ആരംഭിച്ചു.