27 April 2024 Saturday

റോഡ് ആക്സിഡൻ്റ് വിക്ടിംസ് ഡേ സംസ്ഥാന തല ഉദ്ഘാടനം പൂക്കിപറമ്പിൽ സംഘടിപ്പിച്ചു.

ckmnews


മലപ്പുറം:റോഡപകടങ്ങളിൽ മരണ മടഞ്ഞവരുടെ ഓർമ്മ പുതുക്കൽ ദിനമായ നവംമ്പർ 15ന്  ജില്ലയിലെ മുപ്പതോളം അപകട മേഖലകൾ കേന്ദ്രീകരിച്ച് സൗജന്യ മാസ്ക്കു വിതരണം, പ്ലേ കാർഡ് പ്രദർശനം, റോഡു സുരക്ഷ ലഘുലേഖ വിതരണം എന്നിവ നടത്തി.റോഡ് ആക്സിഡൻ്റ് ആക്ഷൻ ഫോറത്തിൻ്റെ ആഭിമുഖ്യത്തിൽ മോട്ടോർ വാഹന വകുപ്പും പോലീസും ചേർന്നാണ് പരിപാടികൾ സംഘടിപ്പിച്ചത്. പരിപാടികളിൽ ''ഒരിറ്റു ശ്രദ്ധ; ഒരു പാട്ടായുസ്സ് " എന്ന മുന്നറിയിപ്പ് സന്ദേശത്തിൽ ഊന്നിയ റോഡുസുരക്ഷാ ബോധവൽക്കരണവും നടത്തി. ദേശീയ പാതയിൽ 44 പേരുടെ മരണത്തിനിടയാക്കിയ പൂക്കിപ്പറമ്പിൽ നടത്തിയ സംസ്ഥാന തല പരിപാടി റാഫ് സംസ്ഥാന പ്രസിഡണ്ട് കെഎം.അബ്ദു ഉദ്ഘാടനം ചെയ്തു. സംസ്ഥാന ട്രഷറർ എം ടി. തെയ്യാല അധ്യക്ഷനായിരുന്നു. മോട്ടോർ വെഹിക്കിൾസ് ഇൻസ്പെക്ടർമാരായ മുനീബ് അമ്പാളി റോഡുസുരക്ഷ ലഘുലേഖ പ്രകാശനവും പി.പ്രഭിൻ മാസ്ക്കുകളുടെ വിതരണവും നടത്തി സംസാരിച്ചു. റാഫ് സംസ്ഥാന ജനറൽ സെക്രട്ടറി വിജയൻ .കൊളത്തായി,സെക്രട്ടറി ഏടി.സൈതലവി, ജില്ല സെക്രട്ടറി റഹീം മച്ചിഞ്ചേരി, ടി പി.അബൂബക്കർ ഹാജി, ടി വി.മുംതാസ് എന്നിവർ പ്രസംഗിച്ചു. വി പി .അബ്ദുൽ റസ്സാഖ് സ്വാഗതവും സലാം തച്ചറക്കൽ നന്ദിയും പറഞ്ഞു