03 May 2024 Friday

കെട്ടിടത്തിന് മുകളിൽ നിന്ന് ഇരുമ്പ് ഷീറ്റ് യുവതിയുടെ തലയിൽ വീണു ചങ്ങരംകുളത്ത് യുവതി രക്ഷപ്പെട്ടത് തലനാരിഴക്ക്

ckmnews

കെട്ടിടത്തിന് മുകളിൽ നിന്ന് ഇരുമ്പ് ഷീറ്റ് യുവതിയുടെ തലയിൽ വീണു 


ചങ്ങരംകുളത്ത് യുവതി രക്ഷപ്പെട്ടത് തലനാരിഴക്ക്


ചങ്ങരംകുളം:യുവതിയുടെ തലയിലേക്ക് കെട്ടിടത്തിന് മുകളിൽ നിന്ന് ഇരുമ്പ് ഷീറ്റ് വീണ് യുവതി അത്ഭുതകരമായി രക്ഷപ്പെട്ടു.ശനിയാഴ്ച വൈകിയിട്ട് ചങ്ങരംകുളം നരണിപ്പുഴ റോഡിലാണ് സംഭവം. ടൗണിലെ കെട്ടിടത്തിൻ്റെ മുകളിൽ സ്ഥാപിച്ചിരുന്ന ഇരുമ്പ് ഷീറ്റ് അതിൻ്റെ ഫ്രെയിമോടു കൂടിയാണ് മുകളിൽ നിന്നും യുവതിയുടെ തലയിൽ വീണത്.തൊട്ടടുത്ത കടയിൽ നിന്നും സാധനങ്ങൾ വാങ്ങി തൻ്റെ സ്കൂട്ടിയിൽ കയറിയിരുന്ന് ഹെൽമെറ്റ് തലയിൽ വെച്ച ഉടനെയായിരുന്നു സംഭവം.ഹെൽമറ്റ് തലയിൽ വച്ച് നിമിഷങ്ങൾക്കകമാണ് ഇരുപതടിയോളം ഉയരമുള്ള കെട്ടിടത്തിൽ നിന്നും കനം കൂടിയ ഇരുമ്പ് ഷീറ്റ് യുവതിയുടെ തലയിൽ വീണത്.ഓടിക്കൂടിയ നാട്ടുകാരാണ് ഷീറ്റെടുത്ത് മാറ്റിയത് തലയിൽ ഹെൽമെറ്റ് ഉണ്ടായത് കൊണ്ട് മാത്രം യുവതി പരിക്കേൽക്കാതെ രക്ഷപ്പെടുകയായിരുന്നു.ഏത് സമയത്തും കുട്ടികൾ ഉൾപ്പെടെയുള്ളവർ കാൽ നടയായി പോകുന്ന ഭാഗത്തായിരുന്നു വൻ ദുരന്തം തലനാരിഴക്ക് വഴിമാറിയത്