03 May 2024 Friday

തൃശ്ശൂര്‍ പൂരം കാണാൻ പോയ യുവാവ് ട്രെയിനിൽ നിന്ന് വീണുമരിച്ചു

ckmnews

തൃശ്ശൂര്‍ പൂരം കാണാൻ പോയ യുവാവ് ട്രെയിനിൽ നിന്ന് വീണുമരിച്ചു


ആലുവ: തൃശൂർ പൂരം കാണാൻ പോയ യുവാവ് ആലുവ റെയിൽവേ സ്റ്റേഷനിൽ ട്രെയിനിൽ നിന്നു വീണു മരിച്ചു.പത്തനംതിട്ട മല്ലപ്പിള്ളി ആനിക്കാട് പഞ്ചായത്തിൽ നൂറോമ്മാവ് പടിഞ്ഞാറെകൂറ്റ് വീട്ടിൽ ഇ.ഡി. റിട്ട.പോസ്റ്റ്മാൻ വർഗീസ് തോമസിന്റെ (സണ്ണി) മകൻ റോജി വർഗീസ് (32) ആണ് മരി​ച്ചത്. വ്യാഴാഴ്ച്ച രാത്രി 7.15നായി​രുന്നു അപകടം.തിരുവനന്തപുരം - ചെന്നൈ മെയിൽ ട്രെയിൻ മൂന്നാം നമ്പർ പ്ളാറ്റ് ഫോമിലേക്ക് പ്രവേശിക്കുന്നതിനിടെ വാതിലിന് അരികിലായിരുന്ന റോജി പിടിവിട്ട് ട്രെയിനിനും പാളത്തിനും ഇടയിലേക്ക് വീഴുകയായിരുന്നു. ഉടൻ ആർ.പി.എഫും റെയിൽവേ പൊലീസും ചേർന്ന് ആലുവ ജില്ലാ ആശുപത്രിയിലും പിന്നീട് കളമശേരി മെഡിക്കൽ കോളേജിലും എത്തിച്ചു. പരിക്ക് ഗുരുതരാവസ്ഥയിലായതിനാൽ കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റിയെങ്കിലും രക്ഷിക്കാനായില്ല.മാർബിൾ തൊഴിലാളിയും ഓട്ടോ ഡ്രൈവറുമാണ് റോജി.


സംസ്കാരം പിന്നീട്. മാതാവ്: ലക്ഷ്മിക്കുട്ടി​. ഏകസഹോദരൻ: ര‌ഞ്ജിത് വർഗീസ്.