03 May 2024 Friday

പ്രതീക്ഷ കൈവെടിയാതെ നിമിഷ പ്രിയയുടെ മോചനത്തിനായി അമ്മ യമനിലേക്ക് തിരിച്ചു

ckmnews

പ്രതീക്ഷ കൈവെടിയാതെ നിമിഷ പ്രിയയുടെ മോചനത്തിനായി അമ്മ യമനിലേക്ക് തിരിച്ചു


നിമിഷ പ്രിയയുടെ മോചനത്തിനായി അമ്മ പ്രേമകുമാരി യമനിലേക്ക് തിരിച്ചു.കൊല്ലപ്പെട്ട യമന്‍ പൗരന്റെ കുടുംബത്തെ നേരില്‍ കണ്ട് നിമിഷയുടെ മോചനം സാധ്യമാക്കാനാകുമെന്ന പ്രതീക്ഷയിലാണ് അമ്മ പ്രേമകുമാരി


ഇന്ന് പുലര്‍ച്ചെ 3 മണിയോടെയാണ് നിമിഷ പ്രിയയുടെ അമ്മ യമനിലേക്ക് യാത്ര തിരിച്ചത്. മുംബൈ വഴിയാണ് യാത്ര. സേവ് നിമിഷ പ്രിയ ആക്ഷന്‍ കൗണ്‍സില്‍ അംഗം സാമുവല്‍ ജെറോമും അമ്മയ്‌ക്കൊപ്പം ഉണ്ട്. ജയിലിലെത്തി നിമിഷയെ കാണാനാകുമെന്നാണ് പ്രതീക്ഷ.