01 May 2024 Wednesday

ശില്‍പ ഷെട്ടിയുടെയും ഭര്‍ത്താവിന്‍റെയും 97.8 കോടി രൂപയുടെ സ്വത്ത് ഇ.ഡി കണ്ടുകെട്ടി

ckmnews



 കള്ളപ്പണം  വെളുപ്പിച്ചെന്ന കേസില്‍ ബോളിവുഡ് താരം ശിൽപ ഷെട്ടിയുടെയും ഭർത്താവ് രാജ് കുന്ദ്രയുടെയും 97.8 കോടി രൂപയുടെ സ്വത്തുക്കൾ  ഇ.ഡി. കണ്ടുകെട്ടി. 6600 കോടി രൂപയുടെ ബിറ്റ്​കോയിന്‍ തട്ടിപ്പിലൂടെയാണ് കള്ളപ്പണം വെളുപ്പിക്കല്‍ നടത്തിയതെന്നും ഇ.ഡി. പറയുന്നു. മുംബൈ ജൂഹുവിലുള്ള ശില്‍പയുടെ വസതിയും കണ്ടുകെട്ടിയവയുടെ കൂട്ടത്തിലുണ്ട്.