26 April 2024 Friday

വാടക ഇളവ് നല്‍കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്തുകള്‍ അയച്ചു

ckmnews


വാടക ഇളവ് നല്‍കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്തുകള്‍ അയച്ചു


വളാഞ്ചേരി:വ്യാപാര സ്ഥാപനങ്ങൾക്ക് വാടക ഇളവ് ലഭ്യമാക്കാൻ സർക്കാർ ഇടപെടുക,അനധികൃത തെരുവ് കച്ചവടവും വാഹനങ്ങളിലെ കച്ചവടവും നിയന്ത്രിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കേരള റീട്ടെയിൽ ഫൂട്ട് വെയർ അസോസിയേഷൻ (KRFA) മലപ്പുറം ജില്ല കമ്മറ്റി പ്രഖ്യാപിച്ച മുഖ്യമന്ത്രിക്ക് 2001 കത്തുകൾ അയക്കുന്നതിൻ്റെ ഭാഗമായി കോട്ടക്കൽ മണ്ഡലം വളാഞ്ചേരി  യൂണിറ്റിൽ കത്തുകൾ പോസ്റ്റ് ചെയ്തു.നസീം അധ്യക്ഷത വഹിച്ചു,അബ്ദുൽ കരീം മാക്സ് ഫൂട്ട് വെയർ ഉദ്ഘാടനം നിർവഹിച്ചു. കോവിഡ് പ്രോട്ടോകോൾ തീർത്തും പാലിച്ചു കൊണ്ടായിരുന്നു  പരിപാടികൾ സംഘടിപ്പിച്ചത്.സ്വാഗതം ഫക്രുദ്ദീൻ വുമൺസ്മാൾ

നന്ദി ഷഹീർ ബാബൂ ഷൂ മാർട്ട്