09 May 2024 Thursday

ട്രെയിനിൽ വച്ച് യുവാവിന് പാമ്പുകടിയേറ്റു; മധുര സ്വദേശി മെഡിക്കൽ കോളജില്‍ ചികില്‍സയില്‍

ckmnews



ട്രെയിനിൽ വച്ച് യുവാവിനെ പാമ്പുകടിച്ചു. കോട്ടയം ഏറ്റുമാനൂരിൽ മധുര ഗുരുവായൂർ എക്സ്പ്രസിൽ വച്ചാണ് സംഭവം. മധുര സ്വദേശി കാർത്തിയെന്നയാൾക്കാണ് കടിയേറ്റത്.  യുവാവിനെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ട്രെയിനിലെ ഒരു യാത്രക്കാരി പാമ്പിനെ കണ്ടിരുന്നു. പരിശോധന നടത്തി കോച്ച് മുദ്രവച്ചു.