04 May 2024 Saturday

വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരുന്ന ഏഴ് വയസുകാരി പാമ്പുകടിയേറ്റ് മരിച്ചു

ckmnews


കോട്ടയം: വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരുന്ന ഏഴ് വയസുകാരി പാമ്പുകടിയേറ്റ് മരിച്ചു. പാലാ പൈക ഏഴാം മൈലിൽ ആളുറുമ്പ് വടക്കത്തുശ്ശേരിയിൽ അരുൺ ആര്യ ദമ്പതികളുടെ മകളായ ആത്മജയാണ് മരിച്ചത്.വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കെയാണ് പാമ്പ് കടിയേറ്റത്. കുരുവിക്കൂട് എസ് ഡി എൽപി സ്കൂൾ രണ്ടാം ക്ലാസ് വിദ്യാർത്ഥിനിയാണ്.