09 May 2024 Thursday

തൃശൂർ പൂരത്തിനുള്ള നാട്ടാന സർക്കുലർ; പുതിയ സത്യവാങ്മൂലം സമർപ്പിക്കും: മന്ത്രി എ കെ ശശീന്ദ്രൻ

ckmnews


നാട്ടാന സർക്കുലറിനെ സംബന്ധിച്ച് പുതിയ സത്യവാങ്മൂലം സമർപ്പിക്കുമെന്ന് മന്ത്രി എ കെ ശശീന്ദ്രൻ. ആശങ്ക ഉയർത്തുന്ന നിർദ്ദേശങ്ങൾ പിൻവലിക്കും. അപ്രായോഗികമായ കാര്യങ്ങൾ സത്യവാങ്മൂലത്തിൽ ഉണ്ടാകില്ല. ആചാരങ്ങൾ അനുസരിച്ച് ആനയെ എഴുന്നള്ളിക്കാൻ അവസരമൊരുക്കും. ആനകൾ തമ്മിലുള്ള അകലം ഉൾപ്പെടെയുള്ള നിബന്ധനകൾ പിൻവലിക്കും. ഒപ്പം നാട്ടാനകളുടെ സംരക്ഷണവും ഉറപ്പ് വരുത്തും.

നേരത്തെ തയ്യാറാക്കിയ സത്യവാങ്മൂലം ദൃതി പിടിച്ച് തയ്യാറാക്കിയതാണ്. ഇക്കാരണത്താലാണ് അപ്രായോഗിക നിർദ്ദേശങ്ങൾ കടന്ന് കൂടിയത്. തൃശ്ശൂർ പൂരം പതിവ് പോലെ ഭംഗിയായി നടക്കും. അടിയന്തര സാഹചര്യം കോടതിയെ അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, സർക്കുലർ പിൻവലിച്ചാൽ ആനകളെ ഉത്സവത്തിന് വിട്ടുനൽകുമെന്ന് ആന ഉടമകൾ അറിയിച്ചു. സർക്കുലർ പിൻവലിക്കുമെന്ന് മന്ത്രി പറഞ്ഞതിൽ സന്തോഷമുണ്ടെന്നും ഉടമകൾ അറിയിച്ചു.