08 May 2024 Wednesday

ഇടുക്കിയിൽ വിനോദ സഞ്ചാരികൾ സഞ്ചരിച്ച മിനി ബസ് മറിഞ്ഞ് രണ്ടു പേർ മരിച്ചു. 17 പേർക്ക് പരിക്ക്

ckmnews



ഇടുക്കി:തമിഴ് നാട്ടിൽ നിന്നുള്ള  വിനോദ സഞ്ചാരികൾ സഞ്ചരിച്ച മിനി ബസ് മറിഞ്ഞ് ഒരു കുട്ടിയുൾപ്പെടെ രണ്ടു പേർ മരിച്ചു. 17 ഓളം പേർക്ക് പരിക്ക്.രാജേശ്വരി (38), സന (7) എന്നിവരാണ് മരണപ്പെട്ടവർ.ഉടുമ്പൻചോല പഞ്ചായത്തിൽ വട്ടക്കണ്ണി പാറയ്ക്കും  ശ്ലീവാമല പള്ളിക്കും മധ്യേയാണ് ബസ് മറിഞ്ഞത്. ശനിയാഴ്ച രാവിലെ 9നായിരുന്നു അപകടം.കൊടുംവളവിൽ ബ്രേക്ക് നഷ്ടപ്പെട്ട ബസ് കുറ്റിയിലിടിച്ച് മറിയുകയായിരുന്നു.  പരിക്കേറ്റവരെ രാജാക്കാട് ഗവ.ആശുപത്രിയിലും അടിമാലി താലൂക്കാശുപത്രി ഉൾപ്പെടെ വിവിധയിടങ്ങളിൽ പ്രവേശിപ്പിച്ചു