30 April 2024 Tuesday

ഹോം ഗ്രൗണ്ടിലെ ലഖ്നൗവിന്‍റെ വമ്പൊടിച്ച് ഡല്‍ഹി; 6 വിക്കറ്റ് ജയം

ckmnews



ലഖ്നൗ: ഏക്നാ സ്റ്റേഡിയത്തില്‍ 160 ന് മുകളിലുള്ള വിജയലക്ഷ്യം മുന്നോട്ടുവെച്ചപ്പോഴൊക്കെ ജയിച്ചിട്ടുള്ള ലഖ്നൗ സൂപ്പര്‍ ജയന്‍റ്സിന്‍റെ റെക്കോര്‍ഡ് ഡല്‍ഹി ക്യാപിറ്റല്‍സ് തകര്‍ത്തു. ആദ്യം ബാറ്റ് ചെയ്ത് ലഖ്നൗ ഉയര്‍ത്തിയ 168 റണ്‍സ് വിജയലക്ഷ്യം നാലു വിക്കറ്റ് നഷ്ടത്തില്‍ മറികടന്ന് ഡല്‍ഹി സീസണിലെ രണ്ടാം ജയം സ്വന്തമാക്കി. ജേക് ഫ്രേസര്‍ മക്‌ഗുര്‍ക്കിന്‍റെ അര്‍ധസെഞ്ചുറിയും പൃഥ്വി ഷായുടെയും ക്യാപ്റ്റന്‍ റിഷഭ് പന്തിന്‍റെയും ബാറ്റിംഗ് മികവിലാണ് ഡല്‍ഹി അനായാസ വിജയം നേടിയത്.


സ്കോര്‍ 

ലഖ്നൗ സൂപ്പര്‍ ജയന്‍റ്സ് 20 ഓവറില്‍ 167-8, ഡല്‍ഹി ക്യാപിറ്റല്‍സ് 18.1 ഓവറില്‍ 170-4.