02 May 2024 Thursday

കെജ്‌രിവാളിൻ്റെ പിഎയെ പുറത്താക്കി വിജിലന്‍സ്; ആംആദ്മിയ്ക്ക് തിരിച്ചടി തുടരുന്നു

ckmnews



ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിൻ്റ പിഎ വിഭവ് കുമാറിനെ പുറത്താക്കി കേന്ദ്ര വിജിലന്‍സ്. വിഭവിൻ്റെ നിയമനം ചട്ടങ്ങളുടെ ലംഘനമാണെന്ന് കാണിച്ചാണ് വിജിലൻസ് ഡയറക്ട്രേറുടെ നടപടി. ‌‌വിഭവ് കുമാറിൻ്റെ നിയമനത്തിൽ സെന്‍ട്രല്‍ സിവില്‍ സര്‍വീസ് ചട്ടങ്ങള്‍ ലംഘിച്ചതായി വിജിലൻസ് ഡയറക്ട്രേറ്റ് പറയുന്നുണ്ട്.

2007 ൽ നോയ്ഡ ഡെവലപ്പ്മെൻ്റ് അതോറിറ്റി ഉദ്യോഗസ്ഥൻ്റെ കൃത്യനിർവ്വഹണം തടസ്സപ്പെടുത്തിയതിന് വിഭവിനെതിരെ എഫ്ഐആർ നിലവിലുണ്ട്. മദ്യനയ അഴിമതി കേസുമായി ബന്ധപ്പെട്ട് വിഭവിനെ ഇഡി ചോദ്യം ചെയ്തിരുന്നു. തൊഴിൽ അടക്കം രാജ്കുമാർ കൈകാര്യം ചെയ്ത ഏഴ് വകുപ്പുകളിൽ ഭരണ പ്രതിസന്ധിയുണ്ടായി. വകുപ്പുകൾ മറ്റ് മന്ത്രിമാർക്ക് വീതിച്ച് നൽകേണ്ട മുഖ്യമന്ത്രി ജയിലിലാണ്. രാജ് കുമാറിൻ്റെ രാജി ലഫ്റ്റനന്റ് ഗവർണറെ അരവിന്ദ് കെജ്‌രിവാൾ അറിയിക്കുകയും വേണം. സാഹചര്യം മുൻനിർത്തി ദില്ലിയിൽ രാഷ്ട്രപതി ഭരണം എന്ന ആവശ്യം ശക്തമാക്കാനാണ് ബിജെപി തീരുമാനം

ഭരണ പ്രതിസന്ധിയിൽ ഗവര്‍ണറുടെ തീരുമാനവും നിര്‍ണായകമാണ്. ഭരണ പ്രതിസന്ധി ചൂണ്ടിക്കാട്ടി ഗവർണർ കേന്ദ്രത്തിന് റിപ്പോര്‍ട്ട് നൽകിയാൽ ദില്ലി രാഷ്ട്രപതി ഭരണത്തിലേക്ക് പോകും. രാജ് കുമാർ ആനന്ദിൻ്റെ രാജിക്ക് പിന്നാലെ കൂടുതൽ നേതാക്കൾ പാർട്ടി വിടുമോ എന്ന ആശങ്ക ആം ആദ്മി ക്യാമ്പിലുണ്ട്. സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം എന്ന ആവശ്യം ശക്തമാക്കാനാണ് ബിജെപിയുടെ തീരുമാനം.