09 May 2024 Thursday

സ്വർണവില വീണ്ടും സർവകാല റെക്കോഡിൽ; പവന് ഇന്ന് 80 രൂപ വർധിച്ചു

ckmnews

സ്വർണവില വീണ്ടും സർവകാല റെക്കോഡിൽ; പവന് ഇന്ന് 80 രൂപ വർധിച്ചു


സംസ്ഥാനത്ത് വീണ്ടും സർവകാല റെക്കോഡിൽ. സ്വർണവില ഇന്ന് 80 രൂപ കൂടി പവന് 52,960 രൂപയായി. ഗ്രാമിന് പത്ത് രൂപ വർധിച്ച് 6620 രൂപയിലും എത്തി. ഏപ്രിലിൽ ഇതുവരെ പവന് 2080 രൂപയാണ് കൂടിയത്. സംസ്ഥാനത്ത് കഴിഞ്ഞ അഞ്ച് ദിവസമായി സ്വർണവില തുടർച്ചയായി റെക്കോർഡിടുകയാണ്. അഞ്ച് ദിവസത്തിനിടെ ഗ്രാമിന് 205 രൂപയുടെ വർധനയാണ് ഉണ്ടായത്.

കഴിഞ്ഞ മാസം 29ന് ആണ് ആദ്യമായി സ്വർണവില 50,000 കടന്നത്. പിന്നീടുള്ള ദിവസങ്ങളിൽ ഏറിയും കുറഞ്ഞും നിന്ന സ്വർണവിലയാണ് ഈ മാസം മൂന്നാംതീയതി മുതൽ വീണ്ടും ഉയരാൻ തുടങ്ങിയത്. പവന് അമ്പതിനായിരം കടന്ന സ്വർണവില വൈകാതെ അറുപതിനായിരം പിന്നിടുമെന്നാണ് സാമ്പത്തിക വിദഗ്ധർ വിലയിരുത്തുന്നത്.


സാധാരണനിലയിൽ ഓഹരി വിപണി ഇടിയുമ്പോഴാണ് സ്വർണവില കുതിക്കാറുള്ളത്. എന്നാൽ ഇതിനു വിപരീതമായി ഓഹരിവിപണിയും സ്വർണവിപണിയും ഒരേപോലെ കുതിക്കുകയാണിപ്പോൾ. ആഗോളതലത്തിൽ സ്വർണവിലയിൽ ഉണ്ടായ വർധനയും സുരക്ഷിത നിക്ഷേപം എന്ന നിലയിൽ സ്വർണത്തിലേക്ക് കൂടുതൽ പേർ എത്തുന്നതുമാണ് വിലയിൽ പ്രതിഫലിച്ചത്.