08 May 2024 Wednesday

കോർപറേഷനുള്ളിൽ താൽക്കാലിക ജീവനക്കാരനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി; സംഭവം തൃശൂരിൽ

ckmnews

കോർപറേഷനുള്ളിൽ താൽക്കാലിക ജീവനക്കാരനെ തൂങ്ങി മരിച്ച നിലയിൽ  കണ്ടെത്തി; സംഭവം തൃശൂരിൽ

 

തൃശ്ശൂർ:കോർപറേഷനുള്ളിൽ താൽക്കാലിക ജീവനക്കാരനെ തൂങ്ങി മരിച്ച നിലയിൽ  കണ്ടെത്തി.ആരോഗ്യ വിഭാഗത്തിലെ താൽക്കാലിക ഡ്രൈവർ അരിമ്പൂർ കുന്നത്തങ്ങാടി സ്വദേശി സതീഷിനെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.പൊതുമരാമത്ത് സ്റ്റാന്റിഗ് കമ്മിറ്റി ചെയർ പെഴ്സൺ ഓഫീസിലെ ഫാനിലാണ് സതീഷിനെ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്.തൃശ്ശൂർ പോലീസെത്തി മൃതദേഹം തൃശ്ശൂർ ജനറൽ ആശുപത്രിയിലേക്ക് മാറ്റി