Kannur
കണ്ണൂരിൽ വിവിധയിടങ്ങളിൽ ബോംബ് സ്ക്വാഡിൻറെ വ്യാപക പരിശോധന
കണ്ണൂരിൽ വിവിധയിടങ്ങളിൽ ബോംബ് സ്ക്വാഡിൻറെ വ്യാപക പരിശോധന
പാനൂർ ബോംബ് സ്ഫോടനത്തിൻറെ പശ്ചാത്തലത്തിൽ കണ്ണൂരിൽ വിവിധയിടങ്ങളിൽ ബോംബ് സ്ക്വാഡിൻറെ വ്യാപക പരിശോധന.പാനൂർ, കൊളവല്ലൂർ,കൂത്തുപറമ്പ് മേഖലകളിലാണ് ബോംബ് സ്ക്വാഡിൻറെ പരിശോധന തുടരുന്നത്.ശനിയാഴ്ച കണ്ണൂർ-കോഴിക്കോട് അതിർത്തി പ്രദേശങ്ങളിലും ബോംബ് സ്ക്വാഡ് അടക്കം പരിശോധന നടത്തിയിരുന്നു. പാനൂർ സ്ഫോടനത്തിന് പിന്നാലെ സംസ്ഥാനമാകെയും സുരക്ഷ വർധിപ്പിക്കുന്നതിൻറെ ഭാഗമായി പൊലീസ് പരിശോധനകളും വ്യാപകമാക്കിയിട്ടുണ്ട്.
അതേസമയം പാനൂർ സ്ഫോടനവുമായി ബന്ധപ്പെട്ട് ഒളിവിലുള്ള പ്രതികൾക്കായുള്ള തിരച്ചിൽ പൊലീസ് ഊർജ്ജിതമാക്കി. ബോംബ് നിർമിക്കാൻ മുൻകയ്യെടുത്ത ഷിജാൽ, അക്ഷയ് എന്നിവരെയാണ് കണ്ടെത്താനുള്ളത്.ഷിജാലിനെ പിടികൂടിയാൽ ബോംബ് നിർമ്മിച്ചത് ആർക്ക് വേണ്ടിയെന്ന് വ്യക്തമാകുമെന്നാണ് പൊലീസ് കരുതുന്നത്.