08 May 2024 Wednesday

ഡ്രൈവിങ്ങിനിടെ ആംബുലൻസ് ഡ്രൈവർക്ക്‌ ഹൃദയാഘാതം മഞ്ചേരിയിൽ കാറുമായി കൂട്ടിയിടിച്ച് ആംബുലൻസ് ഡ്രൈവർ മരിച്ചു

ckmnews


മഞ്ചേരിയിൽ കാറുമായി കൂട്ടിയിടിച്ച് ആംബുലൻസ് ഡ്രൈവർ മരിച്ചു.ഡ്രൈവിങ്ങിനിടെ ആംബുലൻസ് ഡ്രൈവർക്ക്‌ ഹൃദയാഘാതം സംഭവിച്ചെന്നാണ് നിഗമനം.മലപ്പുറം മഞ്ചേരി പയ്യനാട് ചോലക്കലിൽ വെച്ച് കരുവാരക്കുണ്ട് പാലിയേറ്റീവ് കെയർ ആംബുലൻസ് കാറുമായി കൂട്ടിയിടിച്ചാണ് അപകടം.അപകടത്തിൽ ആംബുലൻസ് ഡ്രൈവർ കരുവാരക്കുണ്ട് സ്വദേശി റഫീക്ക് ആണ് മരിച്ചത്.അപകടത്തിൽ പെട്ട ആംബുലൻസിൽ ഡ്രൈവർ റഫീക്ക് ആംബുലൻസ് സീറ്റിൽ മരിച്ച നിലയിൽ കിടക്കുകയായിരുന്നുവെന്ന് ദൃസാക്ഷികൾ പറഞ്ഞു