09 May 2024 Thursday

വയനാട്ടിലെ സ്വകാര്യ ആശുപത്രിയിലെ വനിതാ ഡോക്ടറെ മരിച്ച നിലയിൽ കണ്ടെത്തി

ckmnews

വയനാട്ടിലെ സ്വകാര്യ ആശുപത്രിയിലെ വനിതാ ഡോക്ടറെ മരിച്ച നിലയിൽ കണ്ടെത്തി


ഡോക്ടർമാരിൽ വർധിച്ചു വരുന്ന ആത്മഹത്യാ പ്രവണത തടയാനും ബോധവത്കരണം നടത്താനുമായി പ്രവർത്തിക്കുന്ന അസോസിയേഷനിലെ കൗസിലറായിരുന്നു മരിച്ച ഡോക്ടര്‍


വയനാട്: വയനാട്ടിലെ സ്വകാര്യ ആശുപത്രിയിലെ വനിതാ ഡോക്ടറെ മരിച്ച നിലയിൽ കണ്ടെത്തി.മേപ്പാടിയിലെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടറായ കെ.ഇ ഫെലിസ് നസീറിനെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്


ആശുപത്രിയിലെ ജനറൽ സർജറി വിഭാഗം അസി.പ്രൊഫസറായിരുന്നു. ക്യാംപസിലെ വസതിയിലാണ് ഇവരെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.ഡോക്ടർമാരിൽ വർധിച്ചു വരുന്ന ആത്മഹത്യാ പ്രവണത തടയാനും ബോധവത്കരണം നടത്താനുമായി പ്രവർത്തിക്കുന്ന അസോസിയേഷനിലെ കൌണ്സിലറായിരുന്നു ഫെലിസ്. തൂങ്ങിയ നിലയിൽ കണ്ടെത്തിയ ഉടനെ ഫെലിസിനെ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിലെത്തിച്ചെങ്കിലും വൈകിട്ട് അഞ്ചരയോടെ അവരുടെ മരണം സ്ഥിരീകരിച്ചു.