09 May 2024 Thursday

റിയാസ് മൗലവി കൊലപാതക കേസ്;ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങി കുടുംബം

ckmnews

റിയാസ് മൗലവി കൊലപാതക കേസ്;ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങി കുടുംബം


കാസർഗോഡ് റിയാസ് മൗലവി കൊലപാതക കേസിൽ ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങി കുടുംബം. കോടതിയിൽ പ്രതീക്ഷയുണ്ടായിരുന്നെന്നും, കേസിൽ തെളിവില്ലെങ്കിൽ പ്രതികളെ ജയിലിലിട്ടത് എന്തിനെന്നും സഹോദരൻ അബ്ദുൾ റഹ്‌മാൻ ട്വന്റിഫോറിനോട്. വിചാരണ വേളയിൽ പ്രോസിക്യൂഷന് വീഴ്ച സംഭവിച്ചിട്ടില്ലെന്ന് സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ടി ഷാജിത്ത്. കേസിൽ പ്രതികളെ രക്ഷിക്കാൻ സർക്കാർ ഒത്തുകളിച്ചെന്ന് കാസർഗോഡ് എം പി രാജ്മോഹൻ ഉണ്ണിത്താനും പ്രതികരിച്ചു.