08 May 2024 Wednesday

തൃശൂർ പൂരത്തോടനുബന്ധിച്ചുള്ള പൂര പ്രദർശനത്തിന് തേക്കിൻകാട് മൈതാനിയിൽ തുടക്കമായി

ckmnews

 തൃശൂർ പൂരത്തോടനുബന്ധിച്ചുള്ള പൂര പ്രദർശനത്തിന് തേക്കിൻകാട് മൈതാനിയിൽ തുടക്കമായി. പൂര ചരിത്രവും വിനോദവും സാംസ്കാരിക ചടങ്ങുകളും നിറഞ്ഞ പ്രദർശനം രണ്ടു മാസം നീണ്ടു നിൽക്കും. അടുത്ത മാസം 19, 20 തിയതികളിലാണ് തൃശൂർ പൂരം നടക്കുക. 

മെയ് 22 വരെയാണ് പൂരം പ്രദർശനം. 180-ൽപ്പരം സ്റ്റാളുകൾ, എഴുപതിലധികം പവിലിയനുകൾ. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള വ്യാപാര സ്റ്റാളുകളുമടക്കം ഏറെ വ്യത്യസ്തതകൾ നിറഞ്ഞതാണ് പ്രദർശനം. റോബോട്ടിക്സ് ഏനിമൽസിന്റെ പ്രദർശനവും സൂപ്പർ റിയാലിറ്റി ഡോം തിയറ്ററുമാണ് ഈ വർഷത്തെ പ്രത്യേകതകൾ. റവന്യൂ മന്ത്രി കെ. രാജൻ പ്രദർശനം ഉദ്ഘാടനം ചെയ്തു.30 രൂപയാണ് ടിക്കറ്റ്. പൂരം നടക്കുന്ന ഏപ്രിൽ 19, 20 തിയതികളിൽ 50 രൂപയും. ഈ ആഴ്ച തന്നെ സന്ദർശകർക്ക് പ്രവേശനം നൽകും.

തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങളുടെ ആഭിമുഖ്യത്തിൽ അറുപത്തി ഒന്നാമത് പ്രദർശനമാണിത്.