09 May 2024 Thursday

ചന്ദ്രനിലെ ‘ശിവശക്തി’ പോയിന്‍റിന് അന്താരാഷ്‌ട്ര അംഗീകാരം

ckmnews



ചന്ദ്രയാൻ 3 ചന്ദ്രോപരിതലത്തിൽ ഇറങ്ങിയ സ്ഥാനത്തിന് ഇന്ത്യ നൽകിയ ശിവശക്തി പോയിന്‍റ് എന്ന പേരിന് അന്താരാഷ്‌ട്ര അംഗീകാരം. ഇന്ത്യയുടെ അഭിമാനമായ ചന്ദ്രയാൻ-3 ചന്ദ്രനിൽ ഇറങ്ങിയസ്ഥലത്തിന് രാജ്യം നൽകിയ ‘ശിവശക്തി പോയിന്റ്’ എന്നപേര് ഇന്റർനാഷണൽ അസ്‌ട്രൊണമിക്കൽ യൂണിയൻ (ഐ.എ.യു.) അംഗീകരിച്ചു. ഓഗസ്റ്റ് 23നാണ് ചന്ദ്രയാൻ 3 ചന്ദ്രന്‍റെ ദക്ഷിണധ്രുവത്തിൽ സോഫ്റ്റ്‌ ലാൻഡിങ് നടത്തിയത്. 26ന് മോദി പേര് പ്രഖ്യാപിച്ചു. ടൈംസ് ഓഫ് ഇന്ത്യ ഉൾപ്പെടെയുള്ള ദേശീയ മാധ്യമങ്ങളാണ് വാർത്ത റിപ്പോർട്ട് ചെയുന്നത്.

ഈമാസം 19-നാണ് ഐ.എ.യു. ഈ പേരിന് അംഗീകാരം നൽകിയത്. ഗ്രഹങ്ങളുടെ ഉപരിതലങ്ങൾക്ക് പേരുനൽകാൻ അന്താരാഷ്ട്ര അംഗീകാരമുള്ള അതോറിറ്റിയാണ് ഐ.എ.യു.ഗ്രഹങ്ങളുടെയും ഉപഗ്രഹങ്ങളുടെയും ഉപരിതല സവിശേഷതകൾ തിരിച്ചറിയാനാണ് നാമകരണം നടത്തുന്നത്. ഐ.എ.യു. ഗ്രഹവ്യവസ്ഥയുടെ നാമകരണത്തിനുള്ള ഐഎയുവിന്‍റെ വർക്കിങ് ഗ്രൂപ്പ് ശിവശക്തി പോയിന്‍റ് എന്ന പേര് അംഗീകരിച്ചതായി സംഘടന ഔദ്യോഗികമായി അറിയിച്ചു.

ഇനി ശാസ്ത്ര സംബന്ധമായ ഏതു വേദിയിലും പ്രസിദ്ധീകരണങ്ങളിലും ഈ പേര് ഉപയോഗിക്കാം.ഭാരതീയ ദർശനപ്രകാരം ശിവൻ പുരുഷനും ശക്തി അതിനു കരുത്തുനൽകുന്ന സ്ത്രീയുമാണ്. പ്രകൃതിയുടെ പരസ്പര പൂരകരൂപങ്ങളാണിവയെന്ന് ഐഎയു പറഞ്ഞു.