09 May 2024 Thursday

കടുത്ത ചൂടിന് ആശ്വസമാകും വേനൽ മഴ ഇനിയും പെയ്യും നാളെ 5 ജില്ലകളിൽ,മാർച്ച് 28 വരെ വിവിധ ജില്ലകളിലെ മഴ സാധ്യത

ckmnews

കടുത്ത ചൂടിന് ആശ്വസമാകും വേനൽ മഴ ഇനിയും പെയ്യും

നാളെ 5 ജില്ലകളിൽ,മാർച്ച് 28 വരെ വിവിധ ജില്ലകളിലെ മഴ സാധ്യത 

തിരുവനന്തപുരം:കനത്ത ചൂടിന് ആശ്വാസമായി ചില ജില്ലകളില്‍ ഇതിനകം വേനൽ മഴ ലഭിച്ചിട്ടുണ്ട്.അടുത്ത ദിവസങ്ങളിലും മഴ തുടരുമെന്നാണ് അറിയിപ്പ്. നാളെ മാർച്ച് 25ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിൽ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. 

മാർച്ച് 26ന് ആലപ്പുഴ, എറണാകുളം ജില്ലകളിലാണ് മഴ പെയ്യാൻ സാധ്യതയുള്ളത്. മാർച്ച് 27നും അതേ ജില്ലകളിൽ മഴ പെയ്യുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ പ്രവചനം. മാർച്ച് 27നാകട്ടെ ആലപ്പുഴയ്ക്കും എറണാകുളത്തിനുമൊപ്പം കൊല്ലത്തും മഴ പെയ്യാൻ സാധ്യതയുണ്ട്.

ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ് മഴ സാധ്യത പ്രവചിക്കപ്പെട്ടിരിക്കുന്നത്. കേരള തീരത്തും തെക്കൻ തമിഴ്‌നാട് തീരത്തും ഇന്ന് രാത്രി 11.30 വരെ 0.5 മുതൽ 1.5 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്ന് നിർദേശമുണ്ട്. എന്നാൽ കേരള - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ  മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് വ്യക്തമാക്കി.