09 May 2024 Thursday

വെഞ്ഞാറമൂട്ടിൽ യുവാവ് ഷോക്കേറ്റ് മരിച്ചു ഷോക്കേറ്റത് കാട്ടുപന്നിശല്യം കാരണം സ്ഥാപിച്ച വൈദ്യുത കമ്പിയിൽ നിന്ന്

ckmnews

വെഞ്ഞാറമൂട്ടിൽ യുവാവ് ഷോക്കേറ്റ് മരിച്ചു


ഷോക്കേറ്റത് കാട്ടുപന്നിശല്യം കാരണം സ്ഥാപിച്ച വൈദ്യുത കമ്പിയിൽ നിന്ന്


തിരുവനന്തപുരം:വെഞ്ഞാറമൂട്ടിൽ ഷോക്കേറ്റ് യുവാവ് മരിച്ചു. കാട്ടുപന്നി ശല്യം കാരണം സ്ഥാപിച്ച വൈദ്യുത കമ്പിയിൽ നിന്നാണ് ഷോക്കേറ്റത്. വെള്ളൂമണ്ണടി ചക്കക്കാട് കുന്നുംപുറത്ത് വീട്ടിൽ ഉണ്ണിയാണ് (35) മരിച്ചത്. രാത്രിയിൽ ഉണ്ണിയും രണ്ടു സുഹൃത്തുക്കളും ആറ്റിൽ നിന്നും മീൻ പിടിച്ച് മടങ്ങിവരവേ ആണ് അപകടമുണ്ടായത്.പുലർച്ചെ ഒരു മണിയോടെയാണ് സംഭവമുണ്ടായത്. രാത്രി ആയതുകൊണ്ട് പന്നിക്കെണി കാണാൻ കഴിഞ്ഞില്ല.മൃതദേഹം പോസ്റ്റുമോർട്ടം ഉള്‍പ്പെടെയുള്ള നടപടികള്‍ക്കായി ആശുപത്രിയിലേക്ക് മാറ്റി.