09 May 2024 Thursday

സ്വര്‍ണ വില വീണ്ടും കുതിച്ചുയര്‍ന്നു,സര്‍വകാല റെക്കോര്‍ഡില്‍ പവന് 49,440

ckmnews



സംസ്ഥാനത്ത് സ്വർണവില സര്‍വകാല റെക്കോർഡിൽ. ഈ മാസത്തെ ഏറ്റവും ഉയർന്ന് നിരക്കിലാണ് സ്വര്‍ണ വില എത്തിയിരിക്കുന്നത്. ഒറ്റ ദിവസം കൊണ്ട് പവന് 800 രൂപയാണ് വർധിച്ചത്.

ഇതോടെ ഒരു പവൻ സ്വർണത്തിനു 49,440 രൂപയും ഗ്രാമിനു 6,180 രൂപയുമായി. കഴി‍ഞ്ഞ ദിവസം ഒരു പവന്‍ സ്വര്‍ണത്തിന് 48640 രൂപയായിരുന്നു രേഖപ്പെടുത്തിയത്.

ഇതിൽ നിന്നാണ് ഇന്ന് ഒറ്റ ദിവസം കൊണ്ട് 800 രൂപയിലേക്ക് കുതിച്ചത്.മാർച്ച് ആദ്യം ഒരു പവനിൽ കുറിച്ച ഏറ്റവും താഴ്ന്ന നിരക്ക് 46,320 രൂപയിലായിരുന്നു.


കേരളത്തിൽ ഇത് വരെ രേഖപ്പെടുത്തിയതിൽ വെച്ച് ഏറ്റവും ഉയർന്ന നിരക്കിലാണ് സ്വർണം. മാർച്ച്‌ 20-ന് ആണ് ഇതിന് മുമ്പത്തെ ഉയർന്ന നിരക്ക് രേഖപ്പെടുത്തിയത്.രാജ്യാന്തര വിപണിയിലെ വില കയറ്റമാണ് കേരളത്തിലെ വില വർധനയ്ക്ക് കാരണം. അമേരിക്ക നേരിടുന്ന എക്കാലത്തെയും വലിയ പണപ്പെരുപ്പമാണ് വിലവർധനവിന് മറ്റൊരു പ്രധാന കാരണം.