08 May 2024 Wednesday

ഇടുക്കിയിൽ ട്രാവലർ മറിഞ്ഞ് ഒരു വയസുള്ള കുട്ടി ഉൾപ്പെടെ നാലുപേർ മരിച്ചു

ckmnews


അടിമാലി: മാങ്കുളം ആനക്കുളത്ത് ട്രാവലർ മറിഞ്ഞ് കുട്ടി ഉൾപ്പെടെ നാലുപേർ മരിച്ചു. തേനി സ്വദേശി ഗുണശേഖരൻ (70), ഈറോഡ് വിശാഖ വെറ്റൽസ് ഉടമ പി.കെ. സേതു (34), അഭിനാഷ് മൂർത്തി (30), മകൻ തൻവിക് (1) എന്നിവരാണ് മരിച്ചത്. നിരവധി പേർക്ക് പരിക്കേറ്റു.


കുവൈറ്റ് സിറ്റിക്ക് സമീപം പേമരം വളവിലാണ് അപകടമുണ്ടായത്. തമിഴ്നാട് സ്വദേശികൾ സഞ്ചരിച്ച വാഹനം നിയന്ത്രണം നഷ്ടപ്പെട്ട് റോഡരികിലെ ക്രാഷ് ബാരിയർ തകർത്ത് കൊക്കയിലേക്ക് മറിയുകയായിരുന്നു. ഇറക്കവും കൊടുംവളവും നിറഞ്ഞ ഇവിടെ മുമ്പും നിരവധി അപകടങ്ങളുണ്ടായിട്ടുണ്ട്.