09 May 2024 Thursday

സരസ്വതി സമ്മാന്‍ പ്രഭാ വര്‍മയ്ക്ക്; മലയാളത്തിന് പുരസ്കാരം 12 വര്‍ഷത്തിനുശേഷം

ckmnews


പ്രശസ്ത കവി പ്രഭാ വര്‍മ്മയ്ക്ക് സാഹിത്യരംഗത്തെ ഉന്നത പുരസ്ക്കാരമായ സരസ്വതി സമ്മാന്‍. രൗദ്രസാത്വികം എന്ന കാവ്യാഖ്യായികയ്ക്കാണ് പുരസ്ക്കാരം. 12 വര്‍ഷത്തിന് ശേഷമാണ് മലയാള സാഹിത്യത്തിന് സരസ്വതി സമ്മാന്‍ ലഭിക്കുന്നത്. കെ.കെ ബിര്‍ല ഫൗണ്ടേഷന്‍ ഏര്‍പ്പെടുത്തിയ സരസ്വതി സമ്മാന്‍ 15 ലക്ഷം രൂപയും ഫലകവും പ്രശസ്തി പത്രവും അടങ്ങുന്നതാണ്. 

 1995ല്‍ ബാലാമണിയമ്മയ്ക്കും 2005ല്‍ കെ അയ്യപ്പ പണിക്കര്‍ക്കും 2012ല്‍ സുഗതകുമാരിക്കുമാണ് സരസ്വതി സമ്മാന്‍ ലഭിച്ചത്. സുപ്രീംകോടതി മുന്‍ ജഡ്ജ് ജസ്റ്റിസ് അര്‍ജന്‍ കുമാര്‍ സിക്രി അധ്യക്ഷനായ സമിതിയാണ് പുരസ്ക്കാര നിര്‍ണയ നടപടികള്‍ക്ക് നേതൃത്വം വഹിച്ചത്. 22 ഭാഷകളില്‍ നിന്നുള്ള പുസ്തകങ്ങള്‍ പുരസ്ക്കാരത്തിനായി പരിഗണിച്ചു.