08 May 2024 Wednesday

ഇടുക്കിയിൽ രോഗിയുമായി പോയ ആംബുലൻസ് റോഡിൽ നിന്നും പറമ്പിലേക്ക് മറിഞ്ഞു രോഗി മരിച്ചു

ckmnews

ഇടുക്കിയിൽ രോഗിയുമായി പോയ ആംബുലൻസ് റോഡിൽ നിന്നും പറമ്പിലേക്ക് മറിഞ്ഞു.രോഗി മരിച്ചു


ഇടുക്കി: അറക്കുളം കരിപ്പിലങ്ങാട് രോഗിയുമായി പോയ ആംബുലൻസ് റോ‍‍ഡിൽ നിന്നും സമീപത്തെ പറമ്പിലേക്ക് മറിഞ്ഞ് അപകടം.

രോഗി മരിച്ചു.ചപ്പാത്ത് സ്വദേശി തങ്കപ്പന്‍(78)ആണ് മരിച്ചത്.രണ്ട് പേര്‍ക്ക് പരിക്കേറ്റു.. ഇന്ന് ഉച്ചയോടെയാണ് അപകടമുണ്ടായത്. മൂന്നു പേരാണ് വാഹനത്തിലുണ്ടായിരുന്നത്.  ഇടുക്കിയിൽ നിന്ന് തൊടുപുഴയിലേക്ക് വന്നതായിരുന്നു ആംബുലൻസ്. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി.