08 May 2024 Wednesday

പത്മജയെ ഇപി എൽഡിഎഫിലേക്ക് ​ക്ഷണിച്ചത് തന്റെ ഫോണിലൂടെ ഇക്കാര്യം നിഷേധിക്കാനാവില്ല:ദല്ലാൾ നന്ദകുമാർ

ckmnews

പത്മജയെ ഇപി എൽഡിഎഫിലേക്ക് ​ക്ഷണിച്ചത് തന്റെ ഫോണിലൂടെ


ഇക്കാര്യം നിഷേധിക്കാനാവില്ല:ദല്ലാൾ നന്ദകുമാർ


തിരുവനന്തപുരം:എൽഡിഎഫ് കൺവീനർ ഇ പി ജയരാജന് മറുപടിയുമായി ദല്ലാൾ നന്ദകുമാർ. തന്നെ അറിയില്ലെന്ന് ഇ പി ജയരാജന് പറയാൻ കഴിയില്ലെന്നും ഇപിയുമായി തനിക്ക് നേരത്തെ പരിചയമുണ്ടെന്നും നന്ദകുമാർ വ്യക്തമാക്കി. പത്മജയെ ഇപി എൽഡിഎഫിലേക്ക് ക്ഷണിച്ചത് തന്റെ ഫോണിലൂടെയാണെന്ന് വെളിപ്പെടുത്തിയ നന്ദകുമാർ ഇക്കാര്യം ജയരാജന് നിഷേധിക്കാൻ കഴിയില്ലെന്നും ആവർത്തിച്ചു. ദീപ്തി മേരി വർ​ഗീസിനെയും തന്റെ സാന്നിദ്ധ്യത്തിൽ ഇ പി ജയരാജൻ കണ്ടിരുന്നു എന്നും നന്ദകുമാർ വെളിപ്പെടുത്തി.