08 May 2024 Wednesday

അനുവിന്‍റെ കൊലപാതകത്തിൽ നിർണായക വിവരങ്ങൾ മോഷ്ടിച്ച ബൈക്കും കോട്ടും കണ്ടെത്തി,പ്രതിക്കെതിരെ 55 കേസുകള്‍

ckmnews

അനുവിന്‍റെ കൊലപാതകത്തിൽ നിർണായക വിവരങ്ങൾ


മോഷ്ടിച്ച ബൈക്കും കോട്ടും കണ്ടെത്തി,പ്രതിക്കെതിരെ 55 കേസുകള്‍


കോഴിക്കോട്:കോഴിക്കോട് നൊച്ചാട് സ്വദേശിനി അനുവിന്‍റെ കൊലപാതകത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. സ്ഥിരം കുറ്റവാളിയായ മലപ്പുറം കൊണ്ടോട്ടി സ്വദേശി മുജീബ് റഹ്മാൻ ആണെന്ന് പിടിയിലായത്. പ്രതി ഉപയോഗിച്ചിരുന്ന ബൈക്കും പൊലീസ് കണ്ടെത്തി. പ്രതിക്കെതിരെ ബലാത്സംഗ കേസ് ഉള്‍പ്പെടെ 55 കേസുകള്‍ നിലവിലുണ്ട്.  പ്രതി മുജീബ് റഹ്മാനുമായി ഇന്ന് രാവിലെ പൊലീസ് തെളിവെടുപ്പും ആരംഭിച്ചു. അതിക്രൂരമായാണ് അനുവിനെ പ്രതി കൊലപ്പെടുത്തിയത്. കൊല നടത്തിയശേഷം അനുവിന്‍റെ സ്വര്‍ണാഭരണങ്ങള്‍ പ്രതി മോഷ്ടിച്ചു. തുടര്‍ന്ന് സ്വര്‍ണ്ണാഭരണങ്ങള്‍ കൊണ്ടോട്ടിയിലെത്തി ഒരാള്‍ക്ക് കൈമാറുകയായിരുന്നു.