08 May 2024 Wednesday

ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അംഗീകൃത രാഷ്ട്രീയ പാർട്ടികളുടെ യോഗം ചേർന്നു

ckmnews

ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അംഗീകൃത രാഷ്ട്രീയ പാർട്ടികളുടെ യോഗം  ചേർന്നു


ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അംഗീകൃത രാഷ്ട്രീയ പാർട്ടികളുടെ യോഗം  ചേർന്നു.സ്വതന്ത്രവും നീതിപൂർവവുമായ തെരഞ്ഞെടുപ്പ് പ്രക്രിയ ഉറപ്പാക്കാൻ എല്ലാവരുടെയും സഹകരണമുണ്ടാകണമെന്ന് രാഷ്ട്രീയ പാർട്ടി പ്രതിനിധികളോട് അഭ്യർഥിച്ചു. വോട്ടർ പട്ടികയിൽ പേര് ഉൾപ്പെട്ടിട്ടുണ്ടോ എന്ന് വോട്ടർമാർക്ക് നേരിട്ട് പരിശോധിക്കാം, അതുറപ്പ് വരുത്തി മാത്രമേ പുതിയ അപേക്ഷ നൽകാവൂ.ബൂത്ത് ലെവൽ ഏജന്റുമാരെ നിയോഗിക്കാൻ രാഷ്ട്രീയപാർട്ടികളോട് നിർദേശിച്ചു.ഫോം 12 ഡി പ്രകാരം ആബ്സൻ്റീ വോട്ടർ സൗകര്യം അനുവദിക്കുന്നതിനുള്ള പ്രായപരിധി 85 വയസായി  ഉയർത്തിയിട്ടുണ്ട്.റിട്ടേണിംഗ് ഓഫീസറുടെ ഓഫീസിലോ പരിശീലന കേന്ദ്രങ്ങളിലോ മാത്രമേ പോസ്റ്റൽ ബാലറ്റ് സൗകര്യം ഉണ്ടാകൂ.തപാൽ വഴി അയക്കാനുള്ള സൗകര്യം ലഭ്യമല്ല.വാണിയമ്പുഴ,പുഞ്ചക്കൊല്ലി എന്നിവിടങ്ങളിൽ പുതുതായി പോളിംഗ് ബൂത്തുകൾ അനുവദിച്ചത് ആദിവാസി വോട്ടർമാർക്ക് വോട്ട് ചെയ്യാനുള്ള അവസരമൊരുക്കും. അനധികൃത പ്രചാരണ ബോർഡുകളും ബാനറുകളും നീക്കം ചെയ്യാൻ സി.വിജിൽ സംവിധാനം വഴി അധികൃതരുടെ സഹായം തേടണം.തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ ഹരിത പെരുമാറ്റച്ചട്ടം പൂർണമായും പാലിക്കണം. പി.വി.സി, ഫ്ലക്സ്, നൈലോൺ, പോളിയെസ്റ്റർ,കൊറിയൻ ക്ലോത്ത്, പ്ലാസ്റ്റിക് കോട്ടിംഗ് ഉള്ള തുണി എന്നിവ പൂർണമായും ഒഴിവാക്കണം.  ഇതര സംസ്ഥാനങ്ങളിൽ നിന്ന് വരുന്ന നിരോധിത പ്രചാരണ വസ്തുക്കൾ പിടിച്ചെടുക്കും.റീസൈക്കിൾ ചെയ്യാവുന്ന വസ്തുക്കൾ തെരഞ്ഞെടുപ്പിനു ശേഷം ഹരിത കർമ്മ സേനയ്ക്ക് കൈമാറുകയോ,പ്രിന്റിംഗ് സ്ഥാപനം തിരിച്ചെടുക്കുകയോ ചെയ്യണം. യോഗത്തിൽ വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ പങ്കെടുത്തു.