08 May 2024 Wednesday

കാട്ടുപന്നി കുറുകെ ചാടി, മഞ്ചേരിയിൽ ഓട്ടോ മറിഞ്ഞ് ഡ്രൈവർ മരിച്ചു

ckmnews


മലപ്പുറം: കാട്ടുപന്നി കുറുകെ ചാടിയതിനെ തുടർന്ന് ഓട്ടോ മറിഞ്ഞ് ഡ്രൈവർ മരിച്ചു. മഞ്ചേരി കാരക്കുന്ന് പഴേടം തടിയംപുറത്ത് ഷഫീഖ് (40) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രി 9 മണിക്കാണ് കാരക്കുന്ന് ആലുങ്ങലിൽ അപകടം നടന്നത്.

കാട്ടുപന്നി കുറുകെ ചാടിയപ്പോള്‍ ഓട്ടോ വെട്ടിച്ചുമാറ്റിയപ്പോൾ നിയന്ത്രം തെറ്റി മറിയുകയായിരുന്നു. പരേതനായ കുട്ടിമുഹമ്മദിന്റെ മകനാണ്. മൃതദേഹം മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയില്‍. ഭാര്യ: സൈഫുന്നിസ. മക്കൾ: ഷിമ ഷെറിൻ, ഷിയ മിസ്രിയ ഷാൻ.