09 May 2024 Thursday

പേരും ഫോൺ നമ്പറും ആധാറിലെ പോലെ ആക്കിയോ? വാഹന ഉടമകൾക്ക് നിർദേശവുമായി എം വി ഡി

ckmnews


എല്ലാ വാഹന ഉടമകളും അവരവരുടെ ആധാറുമായി ബന്ധിപ്പിച്ച ഫോൺ നമ്പറും ആധാറിലെ പോലെ പേരും വാഹൻ സോഫ്റ്റ്‌വെയറിലെ ഡീറ്റെയിൽസിനോട് കൂടെ നിർബന്ധമായും അപ്ഡേറ്റ് ചെയ്യണമെന്ന് എംവിഡി. പേരും ഫോൺ നമ്പറും ആധാറിലെ പോലെ ആക്കിയാലേ വാഹനസംബന്ധമായ ഏതൊരു സർവ്വീസിനും, ടാക്സ് അടയ്ക്കാനായാലും ക്യാമറ ഫൈൻ അടയ്ക്കാൻ ആയാലും സാധിക്കുകയുള്ളൂ എന്നും എംവിഡി പങ്കുവെച്ച സോഷ്യൽമീഡിയ പോസ്റ്റിലെ വീഡിയോയിൽ പറഞ്ഞു.

ഇതിനായി ചെയ്യേണ്ട നിർദേശങ്ങളും വിഡിയോയിൽ പറയുന്നു. ലിങ്കിൽ കയറി വാഹന നമ്പർ എന്റർ ചെയ്തു താഴെ ടിക് മാർക്ക് ചെയ്തു മുന്നോട്ടു പോയാൽ വാഹന സംബന്ധമായ ഒരുപാട് സർവീസുകളുടെ ഐക്കണുകൾ കാണാൻ സാധിക്കും മൊബൈൽ നമ്പർ അപ്ഡേഷൻ എന്ന ഐക്കൺ ഓപ്പൺ ചെയ്ത് വേണ്ടതായ ഡീറ്റെയിൽസ് എന്റർ ചെയ്താൽ നമ്മുടെ വാഹനത്തിന്‍റെ ഡീറ്റെയിൽസിനോട് കൂടെ മൊബൈൽ നമ്പർ അപ്ഡേറ്റ് ചെയ്യാൻ കഴിയും. ആധാറിലെ പോലെ തന്നെ ആധാർ നമ്പറും എന്റർ ചെയ്യാൻ ശ്രദ്ധിക്കണം.എല്ലാ വാഹന ഉടമസ്ഥരും നിർബന്ധമായും ചെയ്യേണ്ട കാര്യമാണിതെന്നും പോസ്റ്റിൽ പറയുന്നു.