09 May 2024 Thursday

SSLC പരീക്ഷ നാളെ ആരംഭിക്കും; ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി വിദ്യാഭ്യാസമന്ത്രി

ckmnews


എസ്എസ്എല്‍സി പരീക്ഷ നാളെ ആരംഭിക്കും.ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു. കേരളത്തിലും ഗള്‍ഫിലും ലക്ഷദ്വീപിലുമായി 2971 പരീക്ഷാ കേന്ദ്രങ്ങളാണുള്ളത്.


4.27 ലക്ഷം വിദ്യാര്‍ത്ഥികളാണ് സംസ്ഥാനത്ത് എസ്എസ്എല്‍സി പരീക്ഷ എഴുതുന്നത്. കേരളത്തില്‍ മാത്രം 2955 കേന്ദ്രങ്ങളുണ്ടെന്നും അടുത്ത അധ്യയന വര്‍ഷത്തേക്കുള്ള പാഠപുസ്തകങ്ങളുടെ അച്ചടി പൂര്‍ത്തിയായിട്ടുണ്ടെന്നും വിദ്യാഭ്യാസ മന്ത്രി വ്യക്തമാക്കി. രണ്ട്, നാല്, ആറ്, എട്ട്, പത്ത് ക്ലാസുകളിലെ പാഠപുസ്തകങ്ങളുടെ അച്ചടി ഇതിനോടകം പൂര്‍ത്തിയായിട്ടുണ്ട്.


ഒന്ന്, മൂന്ന്, അഞ്ച്, ഏഴ്, ഒമ്പത് ക്ലാസുകളിലേക്ക് പുതുക്കിയ പാഠപുസ്തകം മെയ് മാസത്തില്‍ നല്‍കും. അവധിക്കാലത്ത് കുട്ടികള്‍ക്കായി പഠനോത്സവം നടത്തും. നാല് കോടി രൂപ വിദ്യാഭ്യാസ വകുപ്പ് വകയിരുത്തിയെന്നും വി ശിവന്‍കുട്ടി പറഞ്ഞു.