08 May 2024 Wednesday

കോളേജ് ക്യാമ്പസ്സിനകത്തു അപകടകരമായ രീതിയിൽ കാർ റേസിംഗ് നടത്തി:വിദ്യാർത്ഥികൾക്കെതിരെ നിയമ നടപടിയെടുത്ത് മോട്ടോർ വാഹന വകുപ്പ്. 1,20,000/-ത്തോളം രൂപ പിഴയടക്കാൻ നോട്ടീസ്

ckmnews

കോളേജ് ക്യാമ്പസ്സിനകത്തു അപകടകരമായ രീതിയിൽ കാർ റേസിംഗ് നടത്തി:വിദ്യാർത്ഥികൾക്കെതിരെ നിയമ നടപടിയെടുത്ത് മോട്ടോർ വാഹന വകുപ്പ്.


1,20,000/-ത്തോളം രൂപ പിഴയടക്കാൻ നോട്ടീസ്


പുറമണ്ണൂർ മജ്‌ലിസ് കോളേജിലെ കോളേജ് ഡേയിൽ ആഡംബര കാറുകളിൽ കോളേജ് ക്യാമ്പസ്സിനകത്തു അപകടകരമായ രീതിയിൽ കാർ റേസിംഗ് നടത്തിയ വിദ്യാർത്ഥികൾക്കെതിരെ നിയമ നടപടിയെടുത്ത് മോട്ടോർ വാഹന വകുപ്പ്.കോളേജ് ഡേയിൽ ആഘോഷപരിപാടികൾക്ക് മാറ്റ് കൂട്ടുന്നതിനായി   കോളേജ് മാനേജ്മെന്റിന്റെ അനുമതിയില്ലാതെ കോളേജ് വിദ്യാർത്ഥികൾ ക്യാമ്പസിനുള്ളിലെ റോഡിൽ 13 ഓളം ആഡംബര കാറുകളിൽ  റേസിംഗ് നടത്തുകയും കോളേജിനുള്ളിൽ ഭീകാരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തതിനെ തുടർന്ന് കോളേജ് മാനേജ്മെന്റ്  ക്യാമ്പസ്‌ പ്രവേശനകവാടം അടയ്ക്കുകയും മലപ്പുറം എൻഫോഴ്‌സ്‌മെന്റ് ആർ ടി ഓയ്ക്ക് വിവരം നൽകുകയും ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് നടപടി. മോട്ടോർ വെഹിക്കിൾസ് ഇൻസ്‌പെക്ടർമാരായ ജയചന്ദ്രൻ,അസയ്നാർ അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾസ് ഇൻസ്‌പെക്ടർ മാരായ സലീഷ്, മനോഹരൻ, കരീം ചാലിൽ,ജെസ്സി എന്നിവരുടെ നേതൃത്വത്തിൽ ഉള്ള  തിരൂർ, തിരുരങ്ങാടി എൻഫോഴ്‌സ്‌മെനന്റ്   സ്ക്വാഡുകൾ സംയുക്തമായി കോളേജ് ക്യാമ്പസ്സിൽ നടത്തിയ പരിശോധനയിൽ ക്യാമ്പസ്സിൽ റേസിംഗ് നടത്തിയ13 ഓളം കോളേജ് വിദ്യാർത്ഥികൾക്കെതിരെയും വാഹന ഉടമസ്ഥർക്കെതിരെയും  നടപടിയെടുത്തു.അനുമതി ഇല്ലാതെ റേസിംങ് നടത്തിയതിനും അപകടകാരമാം വിധം വാഹനം ഓടിച്ചു ഭീകരാന്തരീക്ഷം സൃഷ്ടിച്ചതിനും കേസെടുക്കയും  1,20,000/-ത്തോളം രൂപ പിഴയടക്കാൻ നോട്ടീസ് നൽകുകയും ചെയ്തു.ടൊയോട്ട ഫോർച്ചുണർ.ഫോർഡ് എൻഡെവർ, ഇന്നോവ ക്രിസ്റ്റ,ജീപ്പ് കോമ്പസ് തുടങ്ങിയ ആഡംബര വിഭാഗത്തിൽപ്പെടുന്ന കാറുകൾ ഉപയോഗിച്ചായിരുന്നു റേസിംഗ് നടത്തിയത്.റേസിംഗിന് ഉപയോഗിച്ച പല ആഡംബര വാഹനങ്ങളും വാടകയ്ക്കു എടുത്തിട്ടുള്ളവയാണ്.ഇത്തരത്തിൽ നിയമവിരുദ്ധമായി വാഹനങ്ങൾ ദിവസം വാടകയ്ക്കു നൽകിയവർക്കെതിരെയും നിയമനടപടി ഉണ്ടാവും.പുറത്തേക്കു തള്ളിനിൽക്കുന്ന തരത്തിൽ വീതികൂടിയ ടയറുകൾ ഘടിപ്പിച്ച  വില്ലീസ്  ജീപ്പും ഇന്നത്തെ റേസിംഗിൽ ഉപയോഗിച്ചതായി കണ്ടെത്തി.അനധികൃത രൂപമാറ്റം നടത്തിയ വാഹനയുടമകൾക്കെതിരെ മോട്ടോർ വാഹന നിയമപ്രകാരം കേസെടുക്കുകയും വാഹനം പൂർവ്വസ്ഥിതിയിൽ ആക്കാൻ നോട്ടീസ് നൽകുകയും ചെയ്തു.കോളേജ് /സ്കൂൾ കമ്പസ്സുകളിൽ ഇത്തരത്തിൽ റേസിംഗ് നടത്തുന്നവർക്കെതിരെ കർശന നിയമ നടപടികൾ സ്വീകരിക്കുമെന്ന് എൻഫോഴ്‌സ്‌മന്റ് ആർടിഒ പി എ നസീർ അറിയിച്ചു