08 May 2024 Wednesday

തിരൂരിൽ 11 മാസം പ്രായമുള്ള കുഞ്ഞിനെ അമ്മയും കാമുകനും ബന്ധുക്കളും ചേർന്ന് കൊലപ്പെടുത്തിയെന്ന് മൊഴി പോലീസ് അന്വേഷണം തുടങ്ങി ,യുവതി അടക്കം 2 പേർ കസ്റ്റഡിയിൽ

ckmnews



മലപ്പുറം:തിരൂരിൽ 11 മാസം പ്രായമുള്ള കുഞ്ഞിനെ അമ്മയും കാമുകനും ബന്ധുക്കളും  ചേർന്ന് കൊലപ്പെടുത്തിയെന്ന് മൊഴി.സംഭവത്തിൽ രണ്ട് പേരെ തിരൂർ പോലീസ് കസ്റ്റഡിയിൽ എടുത്തു.തമിഴ്നാട്ടുകാരായ ജയസൂര്യൻ – ശ്രീപ്രിയ, ബന്ധുക്കൾ എന്നിവരെയാണ് പൊലീസ്  കസ്റ്റഡിയിലെടുത്തത്.മൂന്നു മാസം മുൻപാണ് കൊലപാതം നടത്തിയതെന്നാണ് പൊലീസ് നിഗമനം.കസ്റ്റഡിയിൽ ഉള്ള യുവതി ഭർത്താവ് മണിപാലനെ ഉപേക്ഷിച്ച് മൂന്നു മാസം മുൻപാണ് തിരൂരിലെത്തിയത്.പിടിയിലായവരെ തിരൂർ പൊലീസ് ചോദ്യം ചെയ്ത് വരികയാണ്