08 May 2024 Wednesday

താനൂരില്‍ നവജാത ശിശുവിനെ മാതാവ് കൊന്ന് കുഴിച്ചുമൂടിയ സംഭവം; കുഞ്ഞിന്‍റെ മൃതദേഹം ഇന്ന് പുറത്തെടുക്കും

ckmnews


മലപ്പുറം:മലപ്പുറം താനൂരിൽ മാതാവ് കൊലപ്പെടുത്തി കുഴിച്ചു മൂടിയ മൂന്നു ദിവസം പ്രായമുള്ള നവജാത ശിശുവിന്‍റെ മൃതദേഹം ഇന്ന് പുറത്തെടുക്കും. തുടർന്ന് മൃതദേഹം പോസ്സ് മോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റും. മൂന്നു ദിവസം മുമ്പ് കോഴിക്കോട് മെഡിക്കൽ കോളേജിൽ ജന്മം നൽകിയ കുഞ്ഞിനെ താനൂർ പരിയാപുരം സ്വദേശി ജുമൈലത്ത് (29) കൊലപ്പെടുത്തിയെന്ന രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ ഇവരെ കഴിഞ്ഞ ദിവസമാണ് പൊലീസ് കസ്റ്റഡിയിൽ എടുത്തത്. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് ഇവർ വീടിനടുത്തുള്ള പറമ്പിൽ കുഞ്ഞിന്‍റെ മൃതദേഹം കുഴിച്ചു മൂടിയതായി പൊലീസിനോട് പറഞ്ഞത്. പിന്നാലെ ഇവരുടെ അറസ്റ്റ് രേഖപെടുത്തി.