08 May 2024 Wednesday

29കാരി മൂന്ന് ദിവസം പ്രായമുള്ള കുഞ്ഞിനെ കൊന്ന് കുഴിച്ച്മൂടി നാടിനെ നടുക്കിയ സംഭവം താനൂര്‍ പരിയാപുരത്ത്; പോലീസ് അന്വേഷണം തുടങ്ങി

ckmnews

29കാരി മൂന്ന് ദിവസം പ്രായമുള്ള കുഞ്ഞിനെ കൊന്ന് കുഴിച്ച്മൂടി


നാടിനെ നടുക്കിയ സംഭവം താനൂര്‍ പരിയാപുരത്ത്; പോലീസ് അന്വേഷണം തുടങ്ങി


താനൂർ:29കാരി മൂന്ന് ദിവസം പ്രായമുള്ള കുഞ്ഞിനെ കൊന്ന് കുഴിച്ച്മൂടി.താനൂര്‍ ഒട്ടുംപുറം പരിയാപുരത്താണ് സംഭവം.ഒരു വര്‍ഷമായി ഭര്‍ത്താവുമായി അകന്ന് കഴിയുന്നയാളാണ് യുവതി. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലായിരുന്നു പ്രസവം. തുടര്‍ന്ന് വീട്ടിലെത്തിയതിന് പിന്നാലെയാണ് കുഞ്ഞിനെ കൊലപ്പെടുത്തിയിട്ടുള്ളത്. താനൂര്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കുട്ടിയുടെ മൃതദേഹം വ്യാഴാഴ്ച പുറത്തെടുക്കുമെന്ന് താനൂര്‍ സി.ഐ മാത്യൂ പറഞ്ഞു. രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് നടുക്കുന്ന കൊലപാതക വിവരം പുറത്തായത്. ചോദ്യം ചെയ്തതോടെ യുവതിയെ കൊലപാത വിവരം സമ്മതിക്കുകയായിരുന്നു. കുഞ്ഞ് ജനിച്ച വിവരം പുറത്ത് അറിയാതിരിക്കാനാണ് കുട്ടിയെ കൊലപ്പെടുത്തിയതെന്നാണ് യുവതിയുടെ പ്രാഥമിക മൊഴി.സംഭവവുമായി ബന്ധപ്പെട്ട കൂടുതല്‍ വിശദാംശങ്ങള്‍ പൊലീസ് പുറത്ത് വിട്ടിട്ടില്ല. വ്യാഴാഴ്ച കുഞ്ഞിന്റെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടം ചെയ്യുമെന്നാണ് പൊലീസ് കേന്ദ്രങ്ങളില്‍ നിന്ന് ലഭിക്കുന്ന വിവരം.